Type Here to Get Search Results !

പാരസെറ്റമോള്‍: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം വിളിച്ചുവരുത്തും


paracetamol,paracetamol 500,paracetamol 500mg,paracetamol dosierung,paracetamol nebenwirkungen,paracetamol saft kinder,paracetamol vs ibuprofen,paracetamol wirkung


കൊച്ചുകുട്ടികള്‍ക്ക് മുതല്‍ വയോധികര്‍ക്ക് വരെ പനി മരുന്നുകളില്‍ ഏറ്റവും മുമ്പിലുള്ളത് പാരസെറ്റമോള്‍ ആണ്. ഒരു പനി വരുമ്പോഴേക്കും മെഡിക്കല്‍ ഷോപ്പുകളില്‍നിന്ന് പാരസെറ്റമോള്‍ വാങ്ങി ഒരു നിയന്ത്രണവുമില്ലാതെ വിഴുങ്ങുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍, താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാതെ പാരസെറ്റമോള്‍ ടാബ്‌ലറ്റ് കഴിച്ചാല്‍ ചിലപ്പോള്‍ വിപരീത ഫലമാവും ഉണ്ടാവുക.


1.പാരസെറ്റമോള്‍ മരുന്ന് എപ്പോള്‍ കൊടുക്കണം? വീട്ടില്‍ തെര്‍മോമീറ്റര്‍ ഉള്ളവര്‍ക്ക് കുഞ്ഞിന്റെ ചൂട് പരിശോധിക്കാം. 38.4 ഡിഗ്രീ സെല്‍ഷ്യസ്/ 100.4 ഫാരന്‍ ഹീറ്റിന് മുകളില്‍ ഉണ്ടെങ്കില്‍ പാരസെറ്റമോള്‍ മരുന്ന് കൊടുക്കുകയും വേണം.


2.ഒരിക്കല്‍ കൊടുത്താല്‍ എത്ര ഇടവേളകളില്‍ മരുന്നു കൊടുക്കാം? ഒരിക്കല്‍ നല്‍കിയാല്‍ പാരസെറ്റമോള്‍ മരുന്ന് 6 മണിക്കൂര്‍ ഇടവേളകളില്‍ നല്‍കാം. അങ്ങനെ ഒരു ദിവസം നാല് തവണ വരെ നല്‍കാവുന്നതാണ്.


 3.സിറപ്പാണോ, ഗുളികയാണോ സപ്പോസിറ്ററി മരുന്നാണോ പനിക്ക് നല്ലത്? പനിക്ക് ഏത് രൂപത്തിലും പാരസെറ്റമോള്‍ മരുന്ന് നല്‍കാം. സിറപ്പ് നല്‍കിയാലും സപ്പോസിറ്ററി (മലദ്വാരത്തില്‍ വയ്ക്കുന്ന രീതി) ഒരുപോലെ നല്ലത് തന്നെ.




4.സപ്പോസിറ്ററി മരുന്ന് എങ്ങനെയുള്ള കുട്ടികള്‍ക്ക് നല്‍കാം? വായില്‍ കൂടി മരുന്ന് കഴിക്കാന്‍ ബുദ്ധിമുട്ട് ഉള്ള എല്ലാ അവസ്ഥകളിലും, മടിയുള്ള കുട്ടികളിലും നല്‍കാം. ഉദാഹരണത്തിന് തുടര്‍ച്ചയായ ചര്‍ദ്ദില്‍, ജെന്നി വരുന്ന കുട്ടികള്‍, മയങ്ങി കിടക്കുന്ന, ഉറക്കത്തില്‍, ഓപ്പറേഷന് ശേഷം മയത്തില്‍ ഉള്ള കുട്ടികള്‍ക്കെല്ലാം നല്‍കാം.


5.സപ്പോസിറ്ററി മരുന്ന് നല്‍കുമ്പോള്‍ സിറപ്പ് നല്‍കുന്നതിനേക്കാള്‍ പെട്ടെന്ന് പനി കുറയുമോ? സാധാരണ കഠിനമായ പനിയുള്ള കുട്ടിക്ക് സിറപ്പ് നല്‍കിയിട്ടും കുറയാതെ വരുന്ന അവസ്ഥയില്‍ സപ്പോസിറ്ററി നല്‍കാവുന്നതാണ്. പെട്ടെന്ന് കുറയാന്‍ നല്ലതെന്ന ധാരണ നിലവിലുണ്ട്. പക്ഷേ പാരസെറ്റമോള്‍ മാക്‌സിമം ഡോസ് (15mg per kilogram per dose) സപ്പോസിറ്ററി ആയാലും സിറപ്പായാലും ഒരുപോലെ തന്നെയാണ് പനി കുറയ്ക്കുന്നത് എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.


6.മരുന്നു നല്‍കിയാല്‍ എത്ര സമയം കൊണ്ട് പനി കുറയും? പാരസെറ്റമോള്‍ നല്‍കിയാലും പനി കുറയാന്‍ അരമണിക്കൂര്‍ സമയമെടുക്കും. മരുന്ന് രക്തത്തില്‍ കലര്‍ന്ന് പ്രവര്‍ത്തിക്കാന്‍ എടുക്കുന്ന സമയം ആണിത്.


7.പാരസെറ്റമോള്‍ ഡോസ് കണക്കാക്കുന്നതെങ്ങനെ? കുട്ടിയുടെ തൂക്കം അനുസരിച്ചാണ്, പ്രായം അനുസരിച്ചല്ല ഡോസ് കണക്കാക്കുന്നത്. മരുന്നിന്റെ ഡോസ് കണക്കാക്കുന്ന രീതി ഇങ്ങനെയാണ്. (10-15 mg per kilogram per dose )


8.പാരസെറ്റമോള്‍ സിറപ്പ് എത്ര തരമുണ്ട്? പലതരം ശക്തിയിലുള്ള സിറപ്പ് ഉണ്ട്. Paracetamol Drops 100mg/ml Paracetamol Syrup 120mg/5ml - Paracetamol Syrup 250mg/5ml


9.ഡോസ് നിശ്ചയിക്കുന്നത് എങ്ങനെ?ഉദാഹരണത്തിന്, 10 കിലോ തൂക്കമുള്ള കുട്ടിക്ക് എത്ര ഡോസ് വേണം? ഡോസ് കണക്കാക്കുന്ന ഫോര്‍മുല ഇങ്ങനെയാണ് കുട്ടിക്ക് വേണ്ട ഡോസ് 10 മുതല്‍ 15 mg per Intem{Kmw per dose.. 10- 15mg/kg/dose.


10 കിലോ തൂക്കമുള്ള കുട്ടിക്ക് 10 X 10 = 100mg (minimum dose) 10 X 15 = 150mg (maximun dose) അതായത് 1 മുതല്‍ 1.5ml വരെ കുട്ടിക്ക് നല്‍കാം. *Syrup 120mg/5ml ആണെങ്കില്‍ 1ml =25mg ഡോസ് വേണ്ടത് കണക്ക് കൂട്ടുന്നത് ഇങ്ങനെ 10 X 10 = 100 mg= 4ml 15 X10 = 150 = 6ml 4 മുതല്‍ 6ml വരെ ഉള്ളത് ഇനി 250mg/5ml സിറപ്പ് ആണ് ഉള്ളതെങ്കില്‍ 1ml-50mg----- 10 X 10 = 100 = 2ml 15 X 10 = 150 = 3ml രണ്ടു മുതല്‍ മൂന്നു വരെ പരമാവധി നല്‍കാം. 10.എല്ലാ കുട്ടികള്‍ക്കും ഒരുപോലെ പാരസെറ്റമോള്‍ മരുന്ന് പരമാവധി ഡോസ് നല്‍കാമോ? ഇല്ല. പ്രത്യേകിച്ചും കരള്‍ രോഗം ഉള്ള കുട്ടികള്‍, മഞ്ഞപ്പിത്തം അതുപോലെ Liver Enzymes അളവ് കൂടിയ കുട്ടികള്‍ക്ക് പാരസെറ്റമോള്‍ പരമാവധി അളവ് (15mg/kilogram/dose) നല്‍കാന്‍ ആവില്ല. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം അളവ് കുറച്ച് മാത്രമേ പാരസെറ്റമോള്‍ പനിക്ക് നല്‍കാനാകൂ.


11.മുലയൂട്ടുന്ന അമ്മയ്ക്ക് പനിക്ക് പാരസെറ്റമോള്‍ മരുന്ന് സുരക്ഷിതമോ? മുലയൂട്ടുന്ന അമ്മമാരില്‍ തീര്‍ത്തും സുരക്ഷിതമാണ് പാരസെറ്റമോള്‍ മരുന്ന്. പനിക്ക് മാത്രമല്ല വേദനയ്ക്കും ഉപകാരപ്രദം. കരള്‍ രോഗം ഉള്ള അമ്മമാര്‍ മരുന്ന് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ കഴിക്കാവൂ.


12.പാരസെറ്റമോള്‍ അളവ് അമിതമായാല്‍ കുട്ടിക്ക് ദോഷം ചെയ്യുമോ? തീര്‍ച്ചയായും... പലപ്പോഴും വീട്ടില്‍ അലക്ഷ്യമായി സൂക്ഷിച്ചിരിക്കുന്ന മരുന്ന് എടുത്തു കുടിച്ചു കുട്ടികള്‍ ആശുപത്രിയില്‍ എത്താറുണ്ട്. പാരസെറ്റമോള്‍ പനി കുറയ്ക്കുമെങ്കിലും ഡോസ് അമിതമായാല്‍ ജീവന് അപകടം വരുത്തും. കുട്ടിയുടെ തൂക്കവുമായി കണക്കുകൂട്ടി നോക്കി അളവ് നിശ്ചയിച്ച് പ്രസ്തുത അളവ് (Fatal dose) മാരകമായ ഡോസ് ആണെങ്കില്‍ പ്രതി മരുന്ന് ഉടന്‍ കുട്ടിക്ക് നല്‍കണം. അത് കുട്ടിയുടെ ജീവന്‍ രക്ഷിക്കും. വയര്‍ കഴുകിയത് കൊണ്ട് മാത്രം കാര്യമില്ല. ശ്രദ്ധിക്കുക ചെറിയൊരു ശ്രദ്ധകുറവില്‍ മരുന്ന് മാരക അളവില്‍ കഴിച്ചാല്‍ കരള്‍ നാശം വരെ സംഭവിക്കാം. ഒരിക്കലും മരുന്ന് അലക്ഷ്യമായി സൂക്ഷിക്കാതിരിക്കുക. കൂടാതെ ഒരിക്കല്‍ ഉപയോഗിച്ച് ബാക്കി വരുന്ന മരുന്ന് പരമാവധി വീണ്ടും നല്‍കാതിരിക്കുക.


13.പാരസെറ്റമോള്‍ അമിത അളവില്‍ കഴിച്ചാല്‍ ലക്ഷണങ്ങള്‍ എന്തൊക്കെ? അലക്ഷ്യമായി സൂക്ഷിച്ചിരിക്കുന്ന മരുന്ന് കുട്ടി അമിതമായി എടുത്തു കുടിച്ചാല്‍ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക. ആദ്യ മണിക്കൂറില്‍ തന്നെ ചര്‍ദ്ദില്‍, വയറുവേദന എന്നീ ലക്ഷണങ്ങള്‍ കാണിക്കും. കരള്‍ നാശം വരെ സംഭവിക്കാം.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe