Type Here to Get Search Results !

മകനെ മര്‍ദ്ദിക്കുന്നത് കണ്ട പിതാവ് കുഴഞ്ഞുവീണ് മരിച്ചു; സംഭവം ബസ് ജീവനക്കാരുമായുള്ള തര്‍ക്കത്തിനിടെ





കൊച്ചി: ബസ് ജീവനക്കാരനും മകനും തമ്മിലെ തര്‍ക്കം കണ്ട് നിന്ന പിതാവ് കുഴഞ്ഞ് വീണു മരിച്ചു.

ഫോര്‍ട്ട് കൊച്ചി ചുള്ളിക്കല്‍ സ്വദേശി ഫസലുദ്ദീന്‍ (54) ആണ് മരിച്ചത്


പിതാവും മകനും ഗുരുവായൂരില്‍ നിന്ന് കാറില്‍ മടങ്ങി വരികയായിരുന്നു. മകന്‍ ഫര്‍ഹാനാണ് (20) കാര്‍ ഓടിച്ചിരുന്നത്. അമിതവേഗതയില്‍ പോകുകയായിരുന്ന ബസിനെ കാര്‍ മറികടന്നപ്പോള്‍ കാറിന്റെ കണ്ണാടി ബസില്‍ തട്ടിയിരുന്നു. ഇക്കാര്യം ഫര്‍ഹാന്‍ ബസ് ജീവനക്കാരോട് ചോദ്യം ചെയ്തതോടെ വാക്കുതര്‍ക്കമായി.


തര്‍ക്കത്തിനിടെ ബസ് ജീവനക്കാരന്‍ ഫര്‍ഹാനെ കത്തിയെടുത്ത് കുത്താന്‍ ശ്രമിച്ചു. ഫര്‍ഹാന്റെ കൈ മുറിയുകയും ചെയ്തു. ഇത് കണ്ടാണ് പിതാവിന് ശാരീരിക അസാസ്ഥ്യമുണ്ടായത്. തുടര്‍ന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും പിതാവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. വടക്കന്‍ പറവൂര്‍ കണ്ണന്‍കുളങ്ങരയില്‍ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.


കോഴിക്കോട്-എറണാകുളം റൂട്ടിലോടുന്ന നര്‍മദ ബസിനെതിരെയാണ് പരാതി. സംഭവത്തിന് പിന്നാലെ ബസ് ജീവനക്കാര്‍ കടന്നുകളഞ്ഞിരുന്നു. അന്വേഷണം തുടരുകയാണെന്ന് പറവൂര്‍ പോലീസ് അറിയിച്ചു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe