Type Here to Get Search Results !

മൊബൈല്‍ ഫോണില്‍ ഫെയ്സ്ബുക്ക് ലൈവ് ചെയ്ത് ബൈക്കോടിച്ചു; യുവാവിന് കിട്ടിയത് എട്ടിന്‍റെ പണി





മൊബൈല്‍ ഫോണില്‍ ഫെയ്സ്ബുക്ക് ലൈവ് ചെയ്ത് ഇരുചക്ര വാഹനം ഓടിച്ച യുവാവിനെ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി.


ഇയാളുടെ ലൈസന്‍സ് മൂന്നുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തതോടൊപ്പം ഐ.ഡി.ടി.ആര്‍ പരിശീലനത്തിന് പോകണമെന്നും ഇടുക്കി ആര്‍.ടി.ഒ ആര്‍ രമണന്‍ ഉത്തരവിട്ടു. ഇടുക്കി സ്വദേശി വിഷ്ണുവിനാണ് സംസ്ഥാനത്ത് തന്നെ ആദ്യമായി ഇത്തരമൊരു നടപടി നേരിടേണ്ടി വന്നത്.


കഴിഞ്ഞദിവസമാണ് യുവാവ് തന്‍്റെ എന്‍ഫീല്‍ഡ് മോട്ടോര്‍ ബൈക്കില്‍ ചെറുതോണിയില്‍ നിന്നും പൈനാവിനുള്ള വഴിയിലൂടെ മൊബൈല്‍ ഫോണില്‍ സോഷ്യല്‍ മീഡിയ ലൈവ് ഇട്ട് വാഹനം ഓടിച്ചത്. ഷാജി പാപ്പന്‍ എന്ന ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ലൈവ് പുറത്തുവിട്ടത്.


ഇത് ശ്രദ്ധയില്‍പ്പെട്ട ഇടുക്കി ആര്‍.ടി.ഒ ഇയാളെ വിളിച്ചു വരുത്തുകയും നടപടി സ്വീകരിക്കുകയുമായിരുന്നു. മൂന്നുമാസത്തേക്ക് ഇയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. മാത്രമല്ല ഡ്രൈവര്‍മാരെ നേര്‍വഴിക്കെത്തിക്കുന്ന ഐ.ഡി. റ്റി.ആര്‍ ട്രെയിനിങ്ങിന് ഇയാള്‍ സ്വന്തം ചെലവില്‍ പോകണമെന്നും ആര്‍.ടി.ഒ നിര്‍ദ്ദേശിച്ചു.


ഇത്തരത്തിലുള്ള നടപടി സംസ്ഥാനത്ത് തന്നെ ആദ്യമാണെന്ന് ആര്‍.ടി.ഒ പറഞ്ഞു. അപകടകരമായ രീതിയിലുള്ള ഡ്രൈവിങ്ങിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആര്‍.ടി.ഒ അറിയിച്ചു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe