Type Here to Get Search Results !

'റൈഡര്‍മാരുടെ ശ്രദ്ധയ്ക്ക്'; ഹെല്‍മറ്റില്‍ ക്യാമറ നിരോധിച്ചു, ഉത്തരവുമായി MVD





ഇനിമുതല്‍ റൈഡര്‍മാര്‍ ജാഗ്രതേ. ഹെല്‍മറ്റില്‍ (Helmet) ഇനിമുതല്‍ ക്യാമറ വെക്കുന്നത് നിരോധിച്ചു.


നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് (MVD) വ്യക്തമാക്കി.


Read Also:- ആലുവ ഫയർ ഫോഴ്സിന് അഭിമാനിക്കാം ഈ കർമ്മ ഭടന്മാരെ ഓർത്ത്


വിലക്ക് ലംഘിച്ച്‌ ക്യാമറ വെച്ചാല്‍ ആയിരം രൂപ പിഴ ഈടാക്കുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഉത്തരവ്. മൂന്ന് മാസത്തേക്ക് ലൈസന്‍സും റദ്ദാക്കും. സംസ്ഥാനത്ത് അടുത്തിടെയുണ്ടായ മോട്ടോര്‍ വാഹനാപകടങ്ങളില്‍ ആളുകളുടെ മുഖത്ത് കൂടുതല്‍ പരിക്കേല്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഹെല്‍മറ്റിന് മകുളില്‍ ക്യാമറ പിടിപ്പിച്ച്‌ വാഹനം ഓടിച്ച്‌ അപകടത്തില്‍പ്പെട്ടവര്‍ക്കാണ് മുഖത്ത് സാരമായി പരിക്കേറ്റിട്ടുള്ളത്. ഇതിനെ തുടര്‍ന്നാണ് ഗതാഗതവകുപ്പിന്‍റെ കര്‍ശന നടപടി.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe