Type Here to Get Search Results !

മഴ: നെടുങ്കണ്ടത്ത് പുരയിടത്തിലെ കിണർ ഇടിഞ്ഞു താഴ്ന്നു





നെടുങ്കണ്ടം: കനത്തമഴയിൽ പുരയിടത്തിലെ കിണർ ഇടിഞ്ഞു താഴ്ന്നു.നെടുങ്കണ്ടം കോട്ടയിൽ നാസർ ഹസനാരുടെ പുരയിടത്തിലാണ് സംഭവം നടന്നത്.


27 റിങ്ങുകളുള്ള കിണറിന്‍റെ മൂന്ന് റിങ്ങുകൾ ഒഴികെ ശേഷിച്ചവ എല്ലാം മണ്ണിനടിയിലായി. പുരയിടത്തിലെ കിണറിൽ നിന്നാണ് വീട്ടിലേക്ക് കുടിവെള്ളം ഉൾപ്പെടെ എടുക്കുന്നത്. ഒപ്പം കന്നുകാലികളുടെ ആവശ്യത്തിനും ഇവിടെ നിന്നാണ് വെള്ളം എടുക്കുന്നത്.


Read Also:- ആലുവ ഫയർ ഫോഴ്സിന് അഭിമാനിക്കാം ഈ കർമ്മ ഭടന്മാരെ ഓർത്ത്


പതിവുപോലെ മോട്ടോർ ഇട്ടിട്ടും വെള്ളം വരാതിരുന്നതിനെ തുടർന്ന് അന്വേഷിച്ചെത്തിയപ്പോഴാണ് കിണർ ഇടിഞ്ഞു താഴ്ന്നതായി കണ്ടെത്തിയത്. ഇതോടെ സമീപവാസിയുടെ കുഴൽ കിണറിൽ നിന്നാണ് ഇപ്പോൾ വെള്ളം എടുക്കുന്നത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe