Type Here to Get Search Results !

എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയില്‍





തൊടുപുഴ: മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയില്‍. പെരുമ്ബള്ളിച്ചിറ പഴേരി യൂനസ്‌ റസാഖ്‌ (25), കോതമംഗലം നെല്ലിക്കുഴി നെല്ലിത്താനത്ത്‌ അക്ഷയ ഷാജി (22) എന്നിവരെയാണ്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.


രഹസ്യ വിവരത്തെ തുടര്‍ന്ന്‌ സ്വകാര്യ ലോഡ്‌ജില്‍ നടത്തിയ പരിശോധനയിലാണ്‌ ഇരുവരും കുടങ്ങിയത്‌. ഇവരില്‍ നിന്നും 6.6 ഗ്രാം എം.ഡി.എം.എ, ലഹരി ചൂടാക്കി ഉപയോഗിക്കുന്നതിനുള്ള സ്‌ഫടിക കുഴല്‍, ചെറിയ പൊതികളാക്കി കൊടുക്കുന്നതിനുള്ള പ്ലാസ്‌റ്റിക്‌ കവറുകള്‍ എന്നിവയും പിടിച്ചെടുത്തു. വിദ്യാര്‍ഥികള്‍ക്ക്‌ ലഹരി എത്തിക്കുന്ന അന്തര്‍ സംസ്‌ഥാന സംഘത്തിലെ കണ്ണികളാണ്‌ ഇരുവരുമെന്ന്‌ പോലീസ്‌ പറഞ്ഞു. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ ലഹരി മരുന്ന്‌ വിതരണം നടത്തിയിരുന്നു. ലോഡ്‌ജുകളില്‍ മുറിയെടുത്ത്‌ തങ്ങിയായിരുന്നു ഇവരുടെ ഓപ്പറേഷന്‍.

എം.ഡി.എം.എ വില്‍പനക്കായി ഇരുവരും ഇന്നലെ ഉച്ചക്ക്‌ തൊടുപുഴയില്‍ മുറിയെടുത്തതായി ഡിവൈ.എസ്‌.പി: മധു ബാബുവിന്‌ രഹസ്യ വിവരം ലഭിച്ചു. ഇതിന്റെ അടിസ്‌ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ്‌ പ്രതികളെ പിടികൂടിയത്‌.

സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ വി.സി. വിഷ്‌ണു കുമാര്‍, എസ്‌.ഐമാരായ കൃഷ്‌ണന്‍ നായര്‍, എ.എസ്‌.ഐ: ടി.എം. ഷംസുദ്ദീന്‍, ഉണ്ണികൃഷ്‌ണന്‍, സി.പി.ഒമാരായ മാഹിന്‍, സിനാജ്‌, വിഷ്‌ണു, സനൂപ്‌, രാജേഷ്‌, റസിയ എന്നിവരുടെ നേതൃത്വത്തിലാണ്‌ പ്രതികളെ പിടികൂടിയത്‌. ഇടുക്കി എസ്‌.പിയുടെ ഡാന്‍സാഫ്‌ ടീം, ഡിവൈ.എസ്‌.പിയുടെ സ്‌പെഷല്‍ സ്‌ക്വാഡ്‌ അംഗങ്ങളും പരിശോധനയില്‍ പങ്കെടുത്തു.

സ്‌ത്രീകളെ മറയാക്കിയുള്ള മയക്കുമരുന്ന്‌ കച്ചവട തന്ത്രമാണ്‌ നടന്നതെന്നു ഡിവൈ.എസ്‌.പി മധു ബാബു പറഞ്ഞു. ചുരുങ്ങിയ ദിവസത്തിനുള്ളില്‍ തൊടുപുഴ കേന്ദ്രീകരിച്ച്‌ നടക്കുന്ന നാലാമത്തെ ലഹരി വേട്ടയാണിത്‌.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe