Type Here to Get Search Results !

ഭക്ഷണത്തിലും വേണം ശ്രദ്ധ; ഈ ആഹാരപദാർത്ഥങ്ങൾ ഒരുമിച്ച് കഴിക്കരുത്

 






ആരോഗ്യത്തോടെയുള്ള ശരീരവും മനസും സന്തോഷത്തോടെയുള്ള ജീവിതത്തിന് അനിവാര്യമാണ്. വ്യായാമവും ഭക്ഷണകാര്യത്തിലെ ശ്രദ്ധയും നിർബന്ധമായും പിന്തുടരേണ്ട ഒന്നാണ്. മിതമായ അളവിൽ ഭക്ഷണം കഴിക്കാനും കഴിക്കുമ്പോൾ ഒരുമിച്ച് കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങളും ശ്രദ്ധിക്കണം. ഇങ്ങനെ പൊരുത്തമില്ലാത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരം പോഷകങ്ങൾ ആഗിരണം ചെയ്യുന്നത് തടയുകയും വയറുവേദന, ഓക്കാനം, ക്ഷീണം തുടങ്ങിയ ദഹനപ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ഒരുമിച്ച് കഴിക്കുന്നത് ഒഴിവാക്കേണ്ട ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.


Read Also: ചായമന്‍സ; വെരിക്കോസ് വെയ്ന്‍ മുതല്‍ ഓര്‍മശക്തിക്കുവരെ പരിഹാരം


അയഡിന്റെ ആഗിരണത്തെ തടസ്സപ്പെടുത്തി തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന ഒരു സംയുക്തം അടങ്ങിയിരിക്കുന്ന പച്ചക്കറികളാണ് കാബേജ്, കോളിഫ്‌ളവർ, ബ്രൊക്കോളി തുടങ്ങിയവ. അയഡിൻ അടങ്ങിയ ക്രൂസിഫറസ് പച്ചക്കറികൾ എന്നാണ് ഇവരെ പറയുന്നത്. ഏതെങ്കിലും തരത്തിലുള്ള തൈറോയ്ഡ് പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഇത്തരം പച്ചക്കറികൾ ഒഴിവാക്കുന്നത് നല്ലതാണ്. കൂടാതെ, മത്സ്യം, പാലുൽപ്പന്നങ്ങൾ, ഫോർട്ടിഫൈഡ് ഉപ്പ് തുടങ്ങിയ ഭക്ഷണങ്ങളുമായി ചേർത്ത് ഇവ കഴിക്കുന്നതും ഒഴിവാക്കാം.


Read Also:- രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ഭക്ഷണത്തിൽ ഉൾപ്പെടുത്താം ഈ ജ്യൂസുകൾ


വൈറ്റമിൻ സി അടങ്ങിയ പഴങ്ങളും പാലും ചേർത്ത് കഴിക്കാതിരിക്കുക. സ്പിനച്, പ്ലം, നാരങ്ങ, ഓറഞ്ച്, തുടങ്ങിയ സിട്രസ് പഴങ്ങളിൽ ആസിഡും പാലിൽ കസീൻ എന്ന സംയുക്തവും അടങ്ങിയിട്ടുണ്ട്. മാത്രവുമല്ല പാൽ ദഹിക്കാൻ കൂടുതൽ സമയമെടുക്കുകയും ചെയ്യും. അതുകൊണ്ട് പാലിനൊപ്പം ഈ പഴങ്ങൾ ഒരുമിച്ച് കഴിക്കുമ്പോൾ പാൽ കട്ടപിടിക്കുകയും ഗ്യാസ്, നെഞ്ചെരിച്ചിൽ തുടങ്ങി വയറുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും.


അതുപോലെ നട്സ് കഴിക്കുമ്പോൾ കുതിർത്ത് കഴിക്കാൻ ശ്രദ്ധിക്കുക. കാരണം നട്സിൽ കാൽസ്യം, സിങ്ക്, ഇരുമ്പ്, തുടങ്ങിയ പോഷകങ്ങളുടെ ആഗിരണത്തെ തടസ്സപ്പെടുത്തുന്ന ഫൈറ്റിക് ആസിഡ് എന്നറിയപ്പെടുന്ന ഒരു സംയുക്തം അടങ്ങിയിട്ടുണ്ട്. നിലക്കടല, കടല, പയർ, സോയാബീൻ, വാൽനട്ട്, ബദാം എന്നിവയിലും ഈ ആസിഡ് അടങ്ങിയിട്ടുണ്ട്. എന്നാൽ നട്സ് കുതിർത്തി ഇടുന്നത് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe