Type Here to Get Search Results !

റിപബ്ലിക്കിനെ രക്ഷിക്കുക പോപുലര്‍ ഫ്രണ്ട് ജനമഹാസമ്മേളനം സെപ്തംബര്‍ 17ന് കോഴിക്കോട്; ജനലക്ഷങ്ങള്‍ അണിനിരക്കും





പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശവ്യാപകമായി സംഘടിപ്പിച്ചിട്ടുള്ള സേവ് ദി റിപബ്ലിക് കാംപയിന്റെ ഭാഗമായി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് കടപ്പുറത്ത് ജനമഹാ സമ്മേളനം സംഘടിപ്പിക്കും. 2022 സെപ്തംബര്‍ 17 ശനിയാഴ്ച നടക്കുന്ന ജനമഹാസമ്മേളനത്തില്‍ ജനലക്ഷങ്ങള്‍ അണിനിരക്കും. സമ്മേളനത്തിന്റെ ഭാഗമായി വോളണ്ടിയര്‍ മാര്‍ച്ച്, ബഹുജനറാലി, പൊതുസമ്മേളനം എന്നിവ നടക്കും.


പൊതുസമ്മേളനം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറല്‍ സെക്രട്ടറി അനീസ് അഹ്മദ് ഉദ്ഘാടനം ചെയ്യും. എസ്ഡിപിഐ ദേശീയ അധ്യക്ഷന്‍ എം കെ ഫൈസി, പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍, എസ്ഡിടിയു സംസ്ഥാന പ്രസിഡന്റ് എ വാസു, പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട് ദേശീയ പ്രസിഡന്റ് ലുബ്‌നാ സിറാജ്, ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഹാഫിസ് അഫ്‌സല്‍ ഖാസിമി, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാന്‍ എന്നിവര്‍ പങ്കെടുക്കും.




സമ്മേളനത്തിന് മുന്നോടിയായി സെപ്തംബര്‍ 15, 16 തീയതികളില്‍ കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്‌ക്വയറില്‍ വിവിധങ്ങളായ പരിപാടികള്‍ നടക്കും. 15ന് വൈകീട്ട് 4.30ന് മലബാര്‍ സമരവും മാപ്പിളപ്പാട്ടും എന്നപേരില്‍ സംഘടിപ്പിക്കുന്ന സാംസ്‌കാരിക സദസ്സില്‍ ബാപ്പു വെള്ളിപ്പറമ്പ്, ഫൈസല്‍ കന്മനം, റഹ്മാന്‍ വാഴക്കാട്, സി അബ്ദുല്‍ ഹമീദ്, പി ടി കുഞ്ഞാലി എന്നിവര്‍ പങ്കെടുക്കും. രാത്രി ഏഴിന് ഇശല്‍ മലബാര്‍ ഖിസ്സയും സംഘടിപ്പിക്കും.




16ന് വൈകീട്ട് 4.30ന് മാധ്യമസ്വാതന്ത്ര്യവും ജനാധിപത്യവും എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകരായ പ്രഫ.പി കോയ, ഒ അബ്ദുല്ല, എന്‍ പി ചെക്കുട്ടി, എ പി കുഞ്ഞാമു, കെ എച്ച് നാസര്‍ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറും.


നമ്മുടെ രാജ്യം സ്വാതന്ത്ര്യ ലബ്ധിയുടെ 75 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. ഇന്ത്യന്‍ ജനതയുടെ രക്തത്തിന്റെയും വിയര്‍പ്പിന്റെയും ഫലമായാണ് ലോകത്തിന്റെ നെറുകയില്‍ അന്തസ്സോടെ ഇന്ത്യന്‍ റിപബ്ലിക് ശിരസ്സുയര്‍ത്തി നില്‍ക്കുന്നത്. എന്നാല്‍ വംശീയതയും കൂട്ടക്കൊലകളും മുഖമുദ്രയാക്കിയ ഹിന്ദുത്വ ഭരണകൂടം, നാണക്കേടുകൊണ്ട് ലോകത്തിനു മുമ്പില്‍ തലനിവര്‍ത്താനാവാത്ത ഗതികേടിലേക്ക് നമ്മുടെ രാജ്യത്തെ കൊണ്ടെത്തിച്ചിരിക്കുന്നു.


ആര്‍എസ്എസിന്റെ സവര്‍ണ-വംശീയ രാഷ്ട്രനിര്‍മിതിക്ക് എതിരായ ചെറുത്തുനില്‍പ്പുകള്‍ രാജ്യത്ത് ഉയര്‍ന്നുവരേണ്ടതുണ്ട്. വിസമ്മതത്തിന്റെ ശബ്ദംകൊണ്ട് തെരുവുകള്‍ പ്രക്ഷുബ്ധമാവണം. അധിനിവേശ ശക്തികളായ പോര്‍ച്ചുഗീസുകാര്‍ മുതല്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ വരെ ധീരമായ ചെറുത്തുനില്‍പ്പിലൂടെയും നിരന്തര പോരാട്ടങ്ങളിലൂടെയും അടിയറപറയിപ്പിച്ച ധീര ദേശാഭിമാനികളുടെയും സ്വാതന്ത്ര്യ പോരാളികളുടെയും പിന്മുറക്കാര്‍ക്ക് രാജ്യത്തെ തകര്‍ത്തുകൊണ്ടിരിക്കുന്ന ഹിന്ദുത്വ വര്‍ഗീയ ഭീകരവാദികളില്‍നിന്ന് റിപബ്ലിക്കിനെ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ തീര്‍ച്ചയായും വിജയം വരിക്കാനാവും.


നമ്മുടെ രാജ്യത്തിന്റെ റിപബ്ലിക്കിനെയും അതിന്റെ മൂല്യങ്ങളെയും തിരിച്ചുപിടിക്കുമെന്നുള്ള പ്രഖ്യാപനമാണ് ജന മഹാസമ്മേളനം. ഇന്ത്യയുടെ റിപബ്ലിക്കിനെ രക്ഷിക്കാന്‍ ഏതറ്റംവരെയും സന്ധിയില്ലാതെ പൊരുതുമെന്ന ദൃഢനിശ്ചയമാണ് സമ്മേളനം ഉയര്‍ത്തിപ്പിടിക്കുന്നത്. ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാനും അതില്‍ പങ്കാളിയാകാനും എല്ലാവരേയും ഹൃദയപൂര്‍വം സ്വാഗതം ചെയ്യുകയാണ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe