Type Here to Get Search Results !

ഇടുക്കിയിൽ കഞ്ചാവുമായി യുവാവിനെ പിടികൂടി




അടിമാലി : മാങ്കടവിൽ കഞ്ചാവുമായി യുവാവ് പിടിയിൽ. മാങ്കടവ് സ്വദേശി ഷിബുവിനെയാണ് 2 കിലോ 200 ഗ്രാം കഞ്ചാവുമായി അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടിയത്. 


ഒരാഴ്ച മുമ്പ് മാങ്കടവ് സ്കൂളിന് സമീപത്തു നിന്നും ഒരു കിലോയിലധികം കഞ്ചാവുമായി മാങ്കടവ് സ്വദേശിയായ നോബിളിനെ പിടികൂടുകയും കൂട്ടുപ്രതിയായ ഷൈബി ഓടി രക്ഷപെടുകയും ചെയ്തിരുന്നു. 


Read Also:- കെ എസ് ആർ ടി സി ബസ്റ്റാന്റിൽ അച്ഛനെ ഉപദ്രവിച്ച ഉദ്യോഗസ്ഥർക്കെതിരെ ആക്രോശിക്കുന്ന മകൾ ( വീഡിയോ )


ഇതിന്റെ അന്വേഷണത്തിനിടെ ഷൈബിയുടെ സുഹൃത്തായ ഷിബുവിന്റെ മാങ്കടവിലെ വീട്ടിൽ ഷൈബിയുണ്ടെന്ന രഹസ്യവിവരത്തിന്റെ തുടർന്ന് നാർക്കോട്ടിക് സംഘം വീട്ടിൽ തിരച്ചിൽ നടത്തുന്നതിനിടെ ഷൈബി ഓടി രക്ഷപെട്ടു. തുടർന്ന് ഷിബുവിനെ കസ്റ്റഡിയിൽ എടുക്കുകയും വീട്ടിൽ നടത്തിയ പരിശോധനയിൽ പൊതികളായി സൂക്ഷിച്ചിരുന്ന 2 കിലോ 200 ഗ്രാം കഞ്ചാവുമായി ഷിബുവിനെ അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് അറസ്റ്റ് ചെയ്തു. 


പരിശോധനയിൽ സിവിൽ എക്സൈസ് സിവിൽ ഓഫീസർമാരായ സിജിമോൻ കെ. എസ്, അനൂപ്‌ തോമസ്, മണികണ്ഠൻ. പ്രിവന്റീവ് ഓഫീസർമാരായ അസീസ്, അനിൽ എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe