Type Here to Get Search Results !

അട്ടപ്പാടി ആനക്കട്ടി തൂവയില്‍ മലവെള്ളപ്പാച്ചിലുണ്ടായതിനെത്തുടര്‍ന്ന് കാര്‍ ഒഴുകിപ്പോയി. തമിഴ്‌നാട് സ്വദേശി കീര്‍ത്തി രാജിന്റെ കാറാണ് ഒഴുക്കില്‍പ്പെട്ടത്. കാറിലുണ്ടായിരുന്ന കീര്‍ത്തി രാജിന്റെ ഭാര്യ പെട്ടെന്ന് ഇറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി.

 





അട്ടപ്പാടി ആനക്കട്ടി തൂവയില്‍ മലവെള്ളപ്പാച്ചിലുണ്ടായതിനെത്തുടര്‍ന്ന് കാര്‍ ഒഴുകിപ്പോയി. തമിഴ്‌നാട് സ്വദേശി കീര്‍ത്തി രാജിന്റെ കാറാണ് ഒഴുക്കില്‍പ്പെട്ടത്. കാറിലുണ്ടായിരുന്ന കീര്‍ത്തി രാജിന്റെ ഭാര്യ പെട്ടെന്ന് ഇറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി.



ഇന്നലെ വൈകീട്ടാണ് സംഭവമുണ്ടായത്. തോടിന് കുറുകെയുള്ള ചെറിയ പാലത്തിലൂടെ വാഹനം കടന്നുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് കാര്‍ ഒഴുക്കില്‍പ്പെട്ടത്. വാഹനത്തിലുണ്ടായിരുന്നവര്‍ അല്‍പ സമയം പോലും പാഴാക്കാതെ ഡോര്‍ തുറന്ന് സുരക്ഷിത സ്ഥാനത്തേക്ക് ഓടിയതിനാല്‍ വലിയ അപകടം ഒഴിവായി. ഇവര്‍ ഇറങ്ങിയതിന് പിന്നാലെ കാര്‍ ദൂരേക്ക് ഒലിച്ചുപോകുകയായിരുന്നു. കാര്‍ ഇതുവരെ പൂര്‍ണമായി കരയ്‌ക്കെത്തിക്കാന്‍ സാധിച്ചില്ല.


അതേസമയം തിരുവനന്തപുരം പാലോട് മങ്കയത്തുണ്ടായ മലവെള്ളപ്പാച്ചിലില്‍പ്പെട്ട കുട്ടി മരിച്ചു. 6 വയസുകാരി നസ്രിയ ഫാത്തിമയാണ് മരിച്ചത്. മലവെള്ളപ്പാച്ചിലില്‍പ്പെട്ട കുട്ടിയെ കണ്ടെത്തി നെടുമങ്ങാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന ബന്ധു ഷാനിക്കായി തെരച്ചില്‍ തുടരുകയാണ്.

മൂന്ന് കുടുംബത്തിലെ പത്ത് പേരടങ്ങിയ സംഘമാണ് മലവെള്ളപ്പാച്ചിലില്‍ പെട്ടത്. മങ്കയം വെള്ളച്ചാട്ടത്തില്‍ ഇന്ന് വൈകീട്ടോടെയാണ് മലവെള്ളപ്പാച്ചിലുണ്ടായത്. മങ്കയം വാഴത്തോപ്പ് ഭാഗത്തെ കുളിക്കടവില്‍ കുളിക്കുന്നതിനിടെയാണ് അപകടം. നെടുമങ്ങാട് നിന്നെത്തിയവരായിരുന്നു ഇവര്‍. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe