ഡല്‍ഹി: പ്രശസ്ത സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ രാജു ശ്രീവാസ്തവ അന്തരിച്ചു. 58 വയസായിരുന്നു. ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയവെ ഹൃദയാഘാതം മൂലമാണ് അന്ത്യം സംഭവിച്ചത്.
Read Also:- പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ തകരാറിൽ; ചാലക്കുടി പുഴയോരത്ത് ജാഗ്രതാ നിര്‍ദേശം,
ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്നാണ് കഴിഞ്ഞ ആഗസ്ത് 10ന് രാജുവിനെ എയിംസില്‍ പ്രവേശിപ്പിച്ചത്. ട്രെഡ്മില് ഉപയോഗിച്ചുകൊണ്ടിരിക്കേ നെഞ്ചുവേദനയനുഭവപ്പെട്ട് നിലത്തുവീഴുകയായിരുന്നു. ജിമ്മിലെ പരിശീലകനാണ് പ്രഥമശുശ്രൂഷ നല്‍കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തത്.
Comedian Raju Srivastava passes away in Delhi at the age of 58, confirms his family.
— ANI (@ANI) September 21, 2022
He was admitted to AIIMS Delhi on August 10 after experiencing chest pain & collapsing while working out at the gym.
(File Pic) pic.twitter.com/kJqPvOskb5