Type Here to Get Search Results !

നാടുനീളെ കള്ളനോട്ട്; ഒറിജിനലും വ്യാജനും തിരിച്ചറിയാനാകുന്നില്ല, 500 െന്‍റ നോട്ട് സൂക്ഷിച്ച്‌ വാങ്ങിക്കണം

 





കായംകുളം: സാമൂഹിക പ്രവര്‍ത്തനം മറയാക്കി ജോസഫ് നാട്ടില്‍ വിതറിയ കള്ളനോട്ടുകള്‍ എവിടെയൊക്കെ എത്തിയെന്ന് ഇപ്പോള്‍ ദൈവത്തിന് മാത്രമെ അറിയു.


അഞ്ഞൂറിെന്‍റ നോട്ടുകള്‍ കൈയ്യില്‍ കിട്ടുന്നവര്‍ തിരിച്ചും മറിച്ചും നോക്കിയാലും ഇവ തിരിച്ചറിയാന്‍ കഴിയില്ല. ഒറിജിലിനെ വെല്ലുന്ന തരത്തിലുള്ള ഇവ കള്ളനാണെന്ന് അറിയണമെങ്കില്‍ ഇവ കണ്ടെത്തുന്ന നോട്ട് എണ്ണല്‍ യന്ത്രം വേണം.


ഇതുകാരണം 500 െന്‍റ നോട്ടുകള്‍ വാങ്ങാന്‍ ആരുമൊന്ന് മടിക്കുന്ന സ്ഥിതിയാണ്. അബദ്ധത്തില്‍ ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്നില്ലായിരുന്നെങ്കില്‍ നാട്ടില്‍ വ്യാജന്‍ നന്നായി വിലസുമായിരുന്നെന്നാണ് പൊലീസ് പോലും പറയുന്നത്. ഏറ്റവും ഒടുവില്‍ എത്തിയത് അഞ്ച് ലക്ഷമാണ്. ഇതിെന്‍റ പകുതിയാണ് ഇതുവരെ കണ്ടെടുക്കാനായത്. ബാക്കിയുള്ളത് ഒറ്റ തിരിഞ്ഞ് പലരുടെ കൈകളിലായി എത്തികാണുമെന്നാണ് കരുതുന്നത്. രണ്ടാഴ്ച മുമ്ബ് നഗരത്തിലെ മല്‍സ്യ കമ്മീഷന്‍ കടയില്‍ കുറച്ച്‌ കള്ളനോട്ടുകള്‍ കിട്ടി. മണിക്കൂറിനുള്ളില്‍ ലക്ഷങ്ങള്‍ മറിയുന്ന കടയില്‍ ഇതെങ്ങനെയെത്തിയെന്ന് കണ്ടെത്താനായില്ല.

 കൂടുതൽ വിവരങ്ങൾക്കായി 👆 ക്ലിക്ക് ചെയ്യുക 







 

കൂടുതല്‍ പുലിവാല് പിടിക്കേണ്ടതില്ലെന്ന് കരുതി അവരത് നശിപ്പിച്ചതായാണ് അറിയുന്നത്. കള്ളനോട്ട് തൊണ്ടി സഹിതം പിടികൂടിയപ്പോഴാണ് കള്ളന്‍ കപ്പലില്‍ തന്നെയായിരുന്നുവെന്ന് തിരിച്ചറിയുന്നത്. കായംകുളം എസ്.ബി.െഎ ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്നത് കള്ളനോട്ടാണെന്ന് ബാങ്കുകാര്‍ കണ്ടെത്തിയതാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്.


Read Also:- നീലവസന്തം മായുന്നു; കളളിപ്പാറയിൽ വിരിഞ്ഞ നീലക്കുറിഞ്ഞി പൂക്കൾ പടിയിറങ്ങുന്നു


 സ്ഥലത്ത് എത്തിയ പൊലീസ് നടത്തിയ ബുദ്ധിപരമായ നീക്കങ്ങളാണ് മുഖ്യപ്രതികളെ വേഗത്തില്‍ വലയിലാക്കിയത്. കൃഷ്ണപുരം കാപ്പില്‍ കിഴക്ക് ഇടത്തറയില്‍ സുനില്‍ദത്താണ് ആദ്യം പിടിയിലായത്. ഇയാള്‍ നല്‍കിയ സൂചനയില്‍ ഇടനിലക്കാരനായ ഇലിപ്പക്കുളം ചൂനാട് തടായില്‍വടക്കതില്‍ അനസും തുടര്‍ന്ന്.


കായംകുളം സ്വദേശികളായ ജോസഫ്, നൗഫല്‍, ചങ്ങന്‍കുളങ്ങര സ്വദേശികളായ മോഹനന്‍, അമ്ബിളി, ആലപ്പുഴ സക്കറിയാ ബസാര്‍ സ്വദേശി ഹനീഷ് ഹക്കിം( 35) , എന്നിവരും പിടിയിലാകുകയായിരുന്നു. ഇവരില്‍ നിന്നായി നിലവില്‍ കണ്ടെടുത്ത കള്ളനോട്ടുകള്‍ കേന്ദ്രീകരിച്ച്‌ മാത്രമാണ് പൊലീസ് അന്വേഷണം മുന്നോട്ടുപോകുന്നത്. ഇതിന് മുമ്ബും ഇവര്‍ വമ്ബന്‍ ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്ന സംശയം പ്രബലമാണ്. തൊണ്ടി ലഭ്യമല്ലാത്തതിനാല്‍ ഇൗ വഴിക്ക് അന്വേഷണം പോകാനാകുന്നില്ല.


 ഇപ്പോള്‍ പിടികിട്ടിയത് തന്നെ ചങ്ങലയുടെ താഴെയറ്റത്തെ ചില കണ്ണികള്‍ മാത്രമാണ്. ബാംഗളരു കേന്ദ്രീകരിച്ച്‌ നടക്കുന്ന ഇടപാടിെന്‍റ പ്രധാന ഉറവിടത്തിലേക്ക് എത്തിച്ചേരനാകുമോയെന്നത് കണ്ടറിയണം.

ജീവകാരുണ്യ പ്രവര്‍ത്തകന്‍, കശുവണ്ടി ഫാക്ടറി മുതലാളി, കമ്മീഷന്‍ കടയിലെ ജീവനക്കാരന്‍, മത്സ്യവില്‍പ്പനക്കാരന്‍, ഹോട്ടലുടമ, ലോറി ഡ്രൈവര്‍, വെറ്റില കച്ചവടക്കാരന്‍ തുടങ്ങിയവരാണ് ഇപ്പോള്‍ പിടിയിലായത്.



 ബ്ലേഡ് പലിശക്കാരന്‍ അടക്കമുള്ളവരെ സംശയത്തിെന്‍റ അടിസ്ഥാനത്തില്‍ കസ്റ്റഡിയില്‍ എടുത്തെങ്കിലും കൂടുതല്‍ തെളിവ് കിട്ടാത്തതിനാല്‍ വിട്ടയക്കുകയായിരുന്നു. ഇപ്പോള്‍ പിടിയിലായവര്‍ പ്രവര്‍ത്തിച്ച മേഖലകള്‍ വഴി കള്ളനോട്ടുകള്‍ വ്യാപകമായി വിതരണം ചെയ്തതായാണ് അറിയുന്നത്. ഒറ്റ നോട്ടുകളായി വാങ്ങുന്നവര്‍ കൂടുതല്‍ പരിശോധനകള്‍ക്ക് നില്‍ക്കാതെ പോക്കറ്റിലേക്ക് വെക്കുമെന്നതിനാല്‍ വിതരണം സൗകര്യമായിരുന്നു.

ഇവരുടെ മേഖല കൂടാതെ ബ്ലേഡ് പലിശ സമ്ബ്രദായത്തിലും വ്യാപകമായി ചെലവഴിച്ചതായി സംശയമുണ്ട്. 


ഇതില്‍ പിടിക്കപ്പെട്ട ചിലരുടെ സൗഹൃദവലയങ്ങളുടെ ക്രിമിനല്‍ പശ്ചാത്തലവും വിതരണത്തില്‍ പങ്കാളികളായോ എന്നതും അന്വേഷണത്തിലുണ്ട്. പ്രതികളിലൊരാളായ അമ്ബിളിയുടെ കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളികള്‍ക്ക് കള്ളനോട്ടുകള്‍ വേതനമായും മറ്റും നല്‍കിയതായ സൂചനകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ചും അന്വേഷണം ഉൗര്‍ജിതമാണ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe