Type Here to Get Search Results !

കോഴിക്കോട് ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്ന് ബോംബുകളും വടിവാളും കണ്ടെടുത്തു





കോഴിക്കോട് ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്ന് സ്റ്റീല്‍ ബോംബുകളും വടിവാളും കണ്ടെടുത്തു. കൊയിലാണ്ടി കൊല്ലം പിഷാരികാവ് ക്ഷേത്ര ഗ്രൗണ്ടിന് സമീപത്തെ ഇടവഴിയില്‍ നിന്നാണ് മൂന്ന് സ്റ്റീല്‍ ബോബുകളും ഒരു വടിവാളും കണ്ടെത്തിയത്. അടുത്തുള്ള വീട്ടുകാരാണ് ആദ്യം ആയുധങ്ങള്‍ കണ്ടത്.


ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി പൊലീസും ബോംബ് സ്‌കോഡും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ആര്‍എസ്എസിന്റെ സ്വാധീനമേഖലയായ ഇവിടെ മൂന്നു വര്‍ഷം മുമ്പ് നിരവധി ആയുധങ്ങള്‍ കണ്ടെത്തിയിരുന്നു. ആര്‍എസ്എസ് സംഘം ഒളിപ്പിച്ചുവച്ചതാണ് ഇവയെന്നാണ് പൊലീസ് നി​ഗമനം.


കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വീടിന്റെ ടെറസില്‍ നിന്നും ബോംബ് നിര്‍മിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകന് ഗുരുതര പരിക്കേറ്റിരുന്നു. മണിയൂര്‍ ചെരണ്ടത്തൂരിലെ മൂഴിക്കല്‍ മീത്തല്‍ ഹരിപ്രസാദ് (30)നാണ് പരിക്കേറ്റത്.


ഫെബ്രുവരി 16ന് വൈകിട്ട് ആറരയോടെയാണ് സംഭവം. ഉഗ്ര ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയില്‍ ഹരിപ്രസാദിന്റെ ഇരു കൈപ്പത്തിയും ചിന്നിച്ചിതറിയിരുന്നു. ദേഹമാസകലം പരിക്കേറ്റ ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe