തിരുവനന്തപുരം: കേരളത്തില്‍ തുലാവര്‍ഷമെത്തിയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നവംബര്‍ മൂന്ന് വരെയുള്ള തീയതികളില്‍ വ്യാപക മഴയ്ക്കു സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ബംഗാള്‍ ഉള്‍ക്കടലിനു മുകളിലും തെക്കേ ഇന്ത്യക്ക് മുകളിലുമായി വടക്ക് കിഴക്കന്‍ കാറ്റ് ശക്തി പ്രാപിക്കുന്നതിന്‍റെ ഫലമായാണ് മഴ ശക്തമാകുന്നത്.
ഞായറാഴ്ച ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഏഴ് ജില്ലകളിലും ബുധനാഴ്ച ഒന്‍പത് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.
![]() |
കൂടുതൽ വിവരങ്ങൾക്കായി 👆 ക്ലിക്ക് ചെയ്യുക |
ബംഗാള്‍ ഉള്‍ക്കടലിന്റെയും തെക്കേ ഇന്ത്യയ്ക്കും മുകളിലായി വടക്ക് കിഴക്കന്‍ കാറ്റ് ശക്തി പ്രാപിക്കുന്നതിന്റെയും ബംഗാള്‍ ഉള്‍ക്കടലിന്റെയും ശ്രീലങ്കന്‍ തീരത്തിന്റെയും മുകളിലായി നിലനില്‍ക്കുന്ന ചക്രവാതചുഴിയുടെയും സ്വാധീനഫലമായിട്ടായിരിക്കും മഴ ലഭിക്കുക.
കേരള, തമിഴ്‌നാട്, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
30-10-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി. പാലക്കാട്.
31-10-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി.
01-11-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി.
02-11-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്.
03-11-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം.