Type Here to Get Search Results !

കൊലപാതകത്തിനുമുമ്പ് നഗ്ന പൂജ; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും





കൊച്ചി: ഇലന്തൂരില്‍ നാടിനെ ഞെട്ടിച്ച നരബലിയില്‍ കൊലപാതകങ്ങള്‍ക്ക് മുമ്ബ് നഗ്ന പൂജ നടന്നതായി വിവരം. കട്ടിലില്‍ കെട്ടിയിട്ടായിരുന്നു പൂജ.


സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇരകളെ ഷാഫി ഭഗവല്‍ സിംഗിന്റേയും ലൈലയുടേയും വീട്ടില്‍ എത്തിച്ചത്. അഭിനയമാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചായിരുന്നു നഗ്നപൂജ നടത്തിയത്. ഷാഫിയുടെ നേതൃത്വത്തിലായിരുന്നു പൂജ നടത്തിയത്. കൊലപാതകത്തില്‍ ഷാഫിക്കും ഭഗവല്‍ സിംഗിനും ലൈലയ്ക്കും പങ്കുണ്ട്.


സ്വകാര്യ ഭാഗത്ത് കത്തി കുത്തിയിറക്കി രക്തം ശേഖരിച്ചു. ശേഖരിച്ച രക്തം വീടിന്റെ വിവിധ ഭാഗങ്ങളില്‍ തളിച്ചു. അതേസമയം, കൊല്ലപ്പെട്ട കാലടി സ്വദേശിനി റോസ്‌ലിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ പൂര്‍ണമായി പുറത്തെടുത്ത് പരിശോധനയ്ക്ക് അയച്ചു. പത്മയുടെ മൃതദേഹാവശിഷ്ടങ്ങള്‍ നേരത്തേ പുറത്തെടുത്തിരുന്നു. പത്മയുടെ ശരീരം 56 കഷ്ണങ്ങളാക്കിയതായും റോസ്ലിന്റേത് 5 കഷ്ണങ്ങളാക്കിയതായുമാണ് കണ്ടെത്തിയിരിക്കുന്നത്.


പ്രതികളായ ഭഗവല്‍ സിങ്, ഭാര്യ ലൈല, ഏജന്റ് മുഹമ്മദ് ഷാഫി എന്നിവരെ ഇന്നുരാത്രി കൊച്ചിയിലേക്കു കൊണ്ടുപോകും.


കൊലപാതകത്തിന്റെ മാസ്റ്റര്‍ ബ്രെയിന്‍ മുഹമ്മദ് ഷാഫിയാണ്. കടുത്ത ക്രിമിനല്‍ പശ്ചാത്തലമുള്ള ഇയാളാണ് യുവതികളെ ഭഗവല്‍ സിംഗിന്റെ അടുത്തെത്തിക്കുന്നത്. 75കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയാണ് ഇയാള്‍. എറണാകുളം പുത്തന്‍കുരിശ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വിചാരണ നേരിടാനിരിക്കുകയായിരുന്നു. 2020 ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe