Type Here to Get Search Results !

മംഗളൂരു സ്ഫോടനക്കേസ് പ്രതി കേരളത്തിലുമെത്തി; ആലുവ കേന്ദ്രീകരിച്ച്‌ അന്വേഷണം ഊര്‍ജിതം






മംഗളൂരു സ്ഫോടനക്കേസ് പ്രതി മുഹമ്മദ് ഷാരീഖ് കേരളത്തില്‍ എത്തിയിരുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ആലുവ കേന്ദ്രീകരിച്ച്‌ അന്വേഷണം ഊര്‍ജിതമാക്കി തീവ്രവാദ വിരുദ്ധ വിഭാഗം.


കഴിഞ്ഞ മൂന്നു മാസത്തിനിടെ ആലുവയിലെ ലോഡ്ജുകളില്‍ താമസിച്ചവരുടെ വിവരങ്ങള്‍ തീവ്രവാദ വിരുദ്ധ വിഭാഗം ശേഖരിക്കുന്നുണ്ട്. ഷാരിഖിനു കൂടുതല്‍ പേരുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്നും എ.ടി.എസ് അന്വേഷിക്കുന്നുണ്ട്.


മംഗളൂരു ഓട്ടോ സ്ഫോടന കേസ് പ്രതി മുഹമ്മദ് ഷാരീഖ് കഴിഞ്ഞ സെപ്റ്റംബറില്‍ ആലുവയില്‍ എത്തിയിരുന്നു എന്ന വിവരമാണ് കര്‍ണാടകയിലെ അന്വേഷണസംഘം കേരള പൊലീസിന് നല്‍കിയിരുന്നത്. തുടര്‍ന്ന് കേരള പൊലീസിന്‍റെ തീവ്രവാദ വിരുദ്ധവിഭാഗം മംഗളൂരുവില്‍ എത്തി വിശദ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആലുവ കേന്ദ്രീകരിച്ചുള്ള അന്വേഷണം ശക്തമാക്കിയത്. ആലുവയിലെ ലോഡ്ജുകള്‍ കേന്ദ്രീകരിച്ചാണ് മുഖ്യപരിശോധന. കഴിഞ്ഞ മൂന്നു മാസത്തിനിടെ ലോഡ്ജുകളില്‍ താമസിച്ച മുഴുവന്‍ പേരുടെയും വിവരങ്ങള്‍ തീവ്രവാദ വിരുദ്ധ വിഭാഗം ശേഖരിക്കുന്നുണ്ട്. തീവ്രവാദ വിരുദ്ധ വിഭാഗത്തിന് പുറമേ സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ചും അന്വേഷണം നടത്തുന്നുണ്ട്.


മുഹമ്മദ് ഷാരീഖ് വ്യാജപ്പേരിലാണ് ആലുവയില്‍ താമസിച്ചതെന്ന സംശയവും അന്വേഷണസംഘങ്ങള്‍ക്ക് ഉണ്ട്. അതിനാല്‍ ഇക്കാര്യത്തിലും വിശദമായ പരിശോധനകളാണ് നടക്കുന്നത്. പ്രാദേശികമായി പിന്തുണ ലഭിക്കാതെ മുഹമ്മദ് ഷാരീഖ് ദിവസങ്ങളോളം ആലുവയില്‍ കഴിയില്ലെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘങ്ങള്‍. അതിനാല്‍ ഇയാള്‍ക്ക് കൂടുതല്‍ പേരുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. അതീവ രഹസ്യമായിട്ടാണ് അന്വേഷണം പുരോഗമിക്കുന്നത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe