Type Here to Get Search Results !

കാറിലെത്തിയ സംഘം ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട ശേഷം തട്ടിക്കൊണ്ട് പോകാന്‍ ശ്രമം; മൂന്ന് പേര്‍ പിടിയില്‍




പാലക്കാട് കൊല്ലങ്കോട് ഗൃഹനാഥനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം. കാറിലെത്തിയ സംഘം ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട ശേഷം തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുകയായിരുന്നു.


മുതലമട സ്വദേശി കബീര്‍ പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ മധുര സ്വദേശികളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.


മുതലമടയിലെ മാങ്ങ കര്‍ഷകനാണ് കബീര്‍, ഇന്ന് ഉച്ചയ്ക്ക് ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം സുഹൃത്തിനൊപ്പം ബൈക്കില്‍ മടങ്ങുകയായിരുന്നു. പെട്ടെന്നാണ് പിറകിലെത്തിയ പ്രതികളുടെ കാര്‍ ബൈക്കിനെ പിറകില്‍ നിന്ന് ഇടിച്ചിട്ടത്. അപകടത്തില്‍ കാലിന് പരിക്കേറ്റ കബീറിനെ ആശുപത്രിയിലേക്ക് ഉടന്‍ കൊണ്ട് പോകാമെന്ന് പറഞ്ഞ് കാറില്‍ കയറ്റുന്നു. തുടര്‍ന്ന് കബീറിന്‍റെ സുഹൃത്തിനെ കയറ്റാതെ കാറെടുത്ത് സംഘം അതിവേഗം പാഞ്ഞു. മീനാക്ഷിപുരം വഴി തമിഴ്നാട്ടിലേക്ക് കടക്കാനായിരുന്നു ശ്രമം. സംശയം തോന്നി കാറിനെ പിന്തുടര്‍ന്ന സുഹൃത്ത് മീനാക്ഷിപുരം പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് വഴിയില്‍ വെച്ച്‌ കാര്‍ തടഞ്ഞ് കബീറിനെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. പ്രതികളെ കൊല്ലങ്കോട് പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe