Type Here to Get Search Results !

കാര്‍ഗില്‍ യുദ്ധഭൂമിയിലെ അഭിമാന ട്രക്ക് രാജാക്കാട്ടുണ്ട്






ഐതിഹാസിക കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത 'സില്‍' എന്ന അഭിമാന ട്രക്ക് ഇനി രാജാക്കാട്ടിലെ സ്വകാര്യ ഹോട്ടലിന് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കും.


1999 മേയ് മുതല്‍ ജൂലായ് വരെ കാര്‍ഗിലിലെ ടൈഗര്‍ ഹില്‍സിലും നിയന്ത്രണമേഖലകളിലുമായി ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായി നിരന്തരം യുദ്ധ മേഖലയിലോടിയ അഭിമാന ട്രക്കാണിത്. രാജാക്കാട്ടിലെ 'ലെമണ്‍ ഗ്രാസ്' എന്ന ഹോട്ടലിന്റെ മുമ്ബിലാണ് ഈ യുദ്ധവീരന്‍ ഇപ്പോഴുള്ളത്.

Ead Also:- വീട് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണു, വീട്ടുടമസ്ഥന്‍ മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്

കാര്‍ഗില്‍ യുദ്ധത്തിലെ ഇന്ത്യന്‍ സേനയുടെ ഐതിഹാസിക വിജയത്തിനു ശേഷം പത്താംകോട്ടിലെത്തിച്ചു. ഇവിടെ നിന്ന് 20 ലക്ഷം രൂപ മുടക്കി ഇ.വി.എം ഗ്രൂപ്പ് ഉടമ ജോസ് മാത്യു ലേലത്തില്‍ പിടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇ.വി.എം ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള രാജാക്കാട്ടിലെ ലെമണ്‍ ഗ്രാസ് ഹോട്ടലില്‍ ഇത് എത്തിച്ചത്. യുദ്ധത്തില്‍ ഉപയോഗിച്ച 24 ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഇപ്പോഴും ഈ ട്രക്കില്‍ സൂക്ഷിച്ചിട്ടുണ്ട്. 1966 മോഡല്‍ റഷ്യന്‍ നിര്‍മ്മിത ട്രക്കാണിത്. മിസൈലുകള്‍ റീഫില്‍ ചെയ്യുന്നതിനാവശ്യമായ ഓക്‌സിജന്‍ സിലിണ്ടറുകള്‍ യുദ്ധരംഗത്ത് എത്തിക്കുകയായിരുന്നു ഇതിന്റെ പ്രധാന ദൗത്യം. ചരിത്ര പ്രാധാന്യമുള്ള വാഹനങ്ങള്‍ ഇ.വി എം ഗ്രൂപ്പിന്റെ മറ്റ് സ്ഥലങ്ങളിലെ സ്ഥാപനങ്ങളിലും സൂക്ഷിച്ചിട്ടുണ്ടെന്ന് ഉടമ ജോസ് മാത്യു പറഞ്ഞു.


ഇടുക്കി ഡാം നിര്‍മ്മാണത്തിനാവശ്യമായ യന്ത്രങ്ങള്‍ എത്തിച്ച മാക്ക് ട്രക്ക്, ഹിറ്റാച്ചി കമ്ബനിയുടെ പഴയ കാലത്തെ ക്രെയിന്‍ തുടങ്ങിയവയും ഈ ഗ്രൂപ്പിന്റെ ശേഖരത്തിലുണ്ട്. പൊതു ജനങ്ങള്‍ക്ക് കാണുന്നതിനും വരുംതലമുറയ്ക്ക് ഇത് കണ്ടു മനസിലാക്കുന്നതിനുമാണ് ഇങ്ങനെ ചെയ്യുന്നതെന്നുമാണ് ജോസ് മാത്യു പറയുന്നത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe