Type Here to Get Search Results !

ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്ബോള്‍ എന്തൊക്കെ ശ്രദ്ധിക്കണം അറിയാം



ആധുനികജീവിതത്തില്‍ ക്യുആര്‍ കോഡുകളുടെ സ്ഥാനം ഒഴിവാക്കാനാവാത്ത വിധം മാറിക്കഴിഞ്ഞു. ക്യുആര്‍ കോഡുകള്‍ സ്കാന്‍ ചെയ്യുമ്ബോള്‍ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍ ഉണ്ട്.


ഇക്കാര്യങ്ങള്‍ സമൂഹമാധ്യമ പോസ്റ്റിലൂടെ പങ്കുവയ്ക്കുകയാണ് കേരള പൊലീസ്.


പൊലീസിന്റെ നിര്‍ദ്ദേശങ്ങള്‍:

വിവരങ്ങൾക്ക് ഇമേജ് ക്ലിക്ക് ചെയ്യു.  For Free Demo


ക്യുആര്‍ കോഡ് ഉപയോഗിച്ച്‌ ഒരു ലിങ്ക് തുറക്കുമ്ബോള്‍, യുആര്‍എല്‍ സുരക്ഷിതമാണെന്നും വിശ്വസനീയമായ ഉറവിടത്തില്‍ നിന്നാണ് വരുന്നതെന്നും ഉറപ്പാക്കേണ്ടത് പ്രധാനമാണ്.


ഇമെയിലുകളിലെ, എസ്‌എംഎസിലെ സംശയകരമായ ലിങ്കുകള്‍ ക്ലിക്കുചെയ്യുന്നത് അപകടകരമെന്നത് പോലെ ക്യുആര്‍ കോഡുകളില്‍ സംഭരിച്ചിരിക്കുന്ന യുആര്‍എല്ലുകള്‍ എല്ലാം ശരിയാകണമെന്നില്ല. ഒരു ഫിഷിംഗ് വെബ്‌സൈറ്റിലേക്ക് കൊണ്ടുപോകാന്‍ അതിന് കഴിഞ്ഞേക്കും.

ക്യുആര്‍ കോഡ് സ്കാനര്‍ ആപ്പ്‌ സെറ്റിംഗ് സില്‍ “open URLS automatically’ എന്ന ഓപ്ഷന്‍ നമ്മുടെ യുക്താനുസരണം സെറ്റ് ചെയ്യാം. നമ്മുടെ അറിവോടെ വെബ്‌സൈറ്റുകളില്‍ പ്രവേശിക്കാനുള്ള അനുമതി നല്‍കുന്നതാണ് ഉചിതം. അറിയപ്പെടുന്ന സേവന ദാതാക്കളില്‍ നിന്ന് മാത്രം ക്യുആര്‍ കോഡ് ജനറേറ്റ് ചെയ്യുക.


ക്യുആര്‍ കോഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ നടത്തിയ ഉടനെ അക്കൗണ്ടിലെ ട്രാന്‍സാക്ഷന്‍ വിശദാംശങ്ങള്‍ പരിശോധിച്ച്‌ ഉറപ്പുവരുത്തുക. കസ്റ്റം ക്യുആര്‍ കോഡ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് ഒഴിവാക്കുക. ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യാന്‍ കഴിയുന്നതും ഉപകരണ നിര്‍മ്മാതാവ് നല്‍കുന്ന വിശ്വസനീയമായ ആപ്പുകള്‍ ഉപയോഗിക്കുക. ഏതൊരു ടെക്നോളജിക്കും ഗുണത്തിനൊപ്പം ചില ദൂഷ്യവശങ്ങള്‍ കൂടിയുണ്ടെന്ന് മനസിലാക്കുന്നത് കൂടുതല്‍ കരുതലോടെ ഇവയെ സമീപിക്കാന്‍ സഹായിക്കും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe