Type Here to Get Search Results !

വീണ്ടും നാണക്കേട്; ഇടുക്കിയിലെ കടയില്‍ നിന്ന് പണം മോഷ്ടിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍





ഇടുക്കിയില്‍ കടയില്‍ നിന്ന് പണം മോഷ്ടിച്ച സംഭവത്തില്‍ പോലീസുകാരന് സസ്‌പെന്‍ഷന്‍. പീരുമേട് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സാഗര്‍ പി. മധുവിനെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവിയുടേതാണ് നടപടി. പാമ്ബനാര്‍ ടൗണിലെ ഒരു കടയില്‍ നിന്ന് ഇയാള്‍ സ്ഥിരമായി മോഷണം നടത്തുന്നുവെന്ന ആരോപണമുയര്‍ന്നിരുന്നു. കേരള പോലീസ് അസോസിയേഷന്‍ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റാണ് സാഗര്‍ പി. മധു.

Read Also:-വിഴിഞ്ഞം സമരം; ഹിന്ദു ഐക്യവേദിക്കെതിരെ കേസെടുത്തു; കെ പി ശശികല ഒന്നാം പ്രതി

പോലീസുകാരന്‍ സ്ഥിരമായി കടയില്‍ നിന്ന് പണം മോഷ്ടിക്കുന്നുണ്ടെന്ന് കടയുടമയ്‌ക്ക് സംശയം തോന്നിയിരുന്നു. നവംബര്‍ 24 ന് കടയിലെത്തിയ സാഗര്‍ ഒരു നാരങ്ങ വെള്ളം ചോദിച്ചു. കടക്കാരന്‍ ഇതെടുക്കാന്‍ തിരിഞ്ഞ തക്കം നോക്കി പണപ്പെട്ടിയില്‍ നിന്ന് പണം കവരുകയായിരുന്നു. എന്നാലിത് ശ്രദ്ധിച്ച ഉടമ സാഗറിനെ കൈയ്യോടെ പിടികൂടി. ആളുകള്‍ കൂടിയതോടെ സാഗര്‍ പണം കൊടുത്ത് തലയൂരാന്‍ ശ്രമിച്ചു.


40000 രൂപയാണ് ഇയാള്‍ വാഗ്ദാനം ചെയ്തത്. 5,000 രൂപ നല്‍കുകയും ചെയ്തു. ഇതോടെ പരാതി നല്‍കേണ്ടെന്ന് കടയുടമയും തീരുമാനിച്ചു. എന്നാല്‍ ഇത് വിവാദമാവുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് നടപടി സ്വീകരിച്ചത്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe