Type Here to Get Search Results !

മൂന്ന് ദിവസത്തേക്ക് നല്ല മഴയുണ്ട്; അലേര്‍ട്ടുകള്‍ അറിയാം

 




കേരളത്തില്‍ അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള മൂന്ന് ജില്ലകളില്‍ കനത്ത മഴയുണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. 


ഡിസംബര്‍ 11 മുതല്‍ 13 വരെയുള്ള തിയതികളില്‍ കേരളത്തില്‍ ശക്തമായ മഴ തുടരും. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളില്‍ ഇന്ന് ശക്തമായ മഴയുണ്ടാകും. നാളെ ഏഴ് ജില്ലകളിലും മറ്റന്നാള്‍ നാല് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും മറ്റന്നാള്‍ പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലുമാണ് യെല്ലോ അലേര്‍ട്ട് നല്‍കിയിരിക്കുന്നത്.

Read Also:- ഗുജറാത്തിലെ 40 എംഎൽഎമാർ ക്രിമിനൽ കേസ് പ്രതികൾ: എഡിആർ റിപ്പോർട്ട്


മാന്‍ഡസ് ചുഴലി ചക്രവാതച്ചുഴിയായി മാറിയതിന്റെ സ്വാധീനഫലമായാണ് കേരളത്തില്‍ മഴ കനക്കുന്നത്. കടലില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. അതിനാല്‍ മൂന്ന് ദിവസത്തേക്ക് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. നിലവില്‍ ചക്രവാതച്ചുഴി വടക്കന്‍ തമിഴ്‌നാടിനും തെക്കന്‍ കര്‍ണാടകത്തിനും വടക്കന്‍ കേരളത്തിനും മുകളിലായാണ് സ്ഥിതി ചെയ്യുന്നത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe