Type Here to Get Search Results !

മോശം അനുഭവങ്ങള്‍ ഉണ്ടാകുന്നു; കെഎസ്‌ആര്‍ടിസി ബസിലെ വനിതാ കണ്ടക്ടറുടെ സീറ്റില്‍ ഇനിമുതല്‍‌ സ്ത്രീയാത്രക്കാര്‍ മാത്രം



കെഎസ്‌ആര്‍ടിസി ബസില്‍ വനിതാ കണ്ടക്ടറുടെ സീറ്റില്‍ ഇനിമുതല്‍‌ സ്ത്രീയാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ.

കൂടുതൽ അറിയാൻ 👆 ക്ലിക്ക് ചെയ്യുക 


രണ്ടു വര്‍ഷം മുന്‍പ് ഇത് സംബന്ധിച്ച്‌ ഉത്തരവിറങ്ങിയെങ്കിലും ഇപ്പോഴാണ് ബസുകളില്‍‌ പോസ്റ്റര്‍ പതിച്ചുതുടങ്ങുന്നത്. സീറ്റില്‍ പുരുഷന്മാര്‍ ഇരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതായി വനിതാ കണ്ടക്ടര്‍മാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.


പിന്‍വാതിലിന് സമീപം രണ്ടു പേര്‍‌ക്ക് ഇരിക്കാന്‍ സാധിക്കുന്ന സീറ്റിലാണ് കണ്ടക്ടര്‍‌മാര്‍ക്ക് സീറ്റ് അനുവദിച്ചിരിക്കുന്നത്. ചില സ്ഥലങ്ങളില്‍ ഒപ്പമിരുന്ന പുരുഷയാത്രക്കാരില്‍നിന്ന് മോശം അനുഭവമുണ്ടായതായി വനിതാ കണ്ടക്ടര്‍മാര്‍ പരാതിപ്പെട്ടിരുന്നു. സ്ത്രീസുരക്ഷയ്ക്കുവേണ്ടിയാണ് ക്രമീകരണമെന്ന് കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ പറയുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe