Type Here to Get Search Results !

വരുമാന സര്‍ട്ടിഫിക്കറ്റിന് 10000 രൂപ കൈക്കൂലി; ഇടുക്കി തഹസില്‍ദാര്‍ വിജിലന്‍സ് പിടിയില്‍





വിദേശത്ത് ജോലിക്ക് പോകുന്നതിനായി വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങവെ തഹസില്‍ദാരെ വിജിലന്‍സ് പിടികൂടി.


കാഞ്ചിയാര്‍ സ്വദേശിയായ പരാതിക്കാരന്റെ മകന് എംബസിയില്‍ ഹാജരാക്കുന്നതിനായി വരുമാന സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു. എന്നാല്‍, സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ 10,000 രൂപ കൈക്കൂലി വേണമെന്ന് ഇടുക്കി തഹസില്‍ദാര്‍ ജയേഷ് ചെറിയാന്‍ ആവശ്യപ്പെട്ടു. തുക കുറച്ച്‌ നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും തഹസില്‍ദാര്‍ വഴങ്ങിയില്ല. തുടര്‍ന്ന് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി കട്ടപ്പനയിലെ വീട്ടില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.


വിജിലന്‍സ് കോട്ടയം ഈസ്റ്റേണ്‍ റേഞ്ച് എസ്.പി വി.ജി. വിനോദ്കുമാറിന്റെ നിര്‍ദേശപ്രകാരം ഇടുക്കി യൂണിറ്റ് ഡി.വൈ.എസ്.പി ഷാജു ജോസിന്‍റെ നേതൃത്വത്തില്‍ സി.ഐമാരായ ടിപ്സണ്‍ തോമസ്, മഹേഷ് പിള്ള, എസ്.ഐമാരായ സ്റ്റാന്‍ലി തോമസ്, ജോയ് എ.ജെ, സുരേഷ് കെ.എന്‍, സുരേഷ് കുമാര്‍ ബി, പ്രദീപ് പി.എന്‍, ബിജു വര്‍ഗീസ്, ബേസില്‍ പി. ഐസക്, എസ്.സി.പി.ഒമാരായ സനല്‍ ചക്രപാണി, ഷിനോദ് പി.ബി, ബിന്ദു ടി.ഡി, സുരേഷ് കെ.ആര്‍, ദിലീപ് കുമാര്‍ എസ്.എസ്, സന്ദീപ് ദത്തന്‍, ജാന്‍സി വി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe