Type Here to Get Search Results !

പഠനത്തിൽ ഏകാഗ്രത കിട്ടാൻ എന്താണ് വേണ്ടിയിരിക്കുന്നത് ?.





▪️ കൂടുതൽ സമയം പഠനത്തിനായി ചിലവഴിക്കുന്നുയെങ്കിലും പഠനം കാര്യക്ഷമാകുന്നില്ലായെന്നാണ് വിദ്യാർത്ഥികളുടെ പരാതി .

പഠനത്തിൽ പൂർണമായി ശ്രദ്ധിച്ചെങ്കിൽ മാത്രമേ പാഠഭാഗങ്ങൾ മനസ്സിലാവു. ഏകാന്തതയ്ക്ക് തടസ്സമാകുന്നത് കൂടുതലും മാനസിക സംഘർഷങ്ങളാണ്. ടെൻഷനോ ഭയമോ ദേഷ്യമോ തോന്നിയാൽ ശ്രദ്ധ കൈവിട്ടു പോകും. പിന്നെ പഠിക്കാനേ തോന്നില്ല .


▪️ എനിക്കു കഴിവില്ല. പഠിച്ചാലും വലിയ ഗുണമില്ലയെന്നു തോന്നിയാലും ഏകാഗ്രത കിട്ടില്ല. പഠിക്കാനുള്ള മനസ്സു വരില്ല. ശാരീരിക അസുഖങ്ങൾ മാത്രമല്ല തലവേദന ഉണ്ടായാലും പഠനത്തിൽ ശ്രദ്ധിക്കാൻ കഴിയില്ല.  

പല്ലുവേദനയ്ക്ക് ഒരു യുദ്ധത്തെ തോൽപ്പിക്കാൻ കഴിയുമെന്നല്ലേ ചൊല്ലുള്ളത്.


▪️കസേരയിലെ ഇരിപ്പു ശരിയല്ലെങ്കിൽ പോലും ഏകാഗ്രതയെ ബാധിക്കാം. വൃത്തിയും , ശാന്തവുമായ അന്തരീക്ഷമുള്ള മുറി തന്നെ പഠിക്കാനായി തിരഞ്ഞെടുക്കണം .ശ്രദ്ധ അപഹരിക്കുന്നതൊന്നും ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കണം. ടിവിയുടെ ശബ്ദവും മറ്റു ബഹളങ്ങളുമില്ലാത്ത സ്ഥലമാകാൻ ശ്രദ്ധിക്കണം.


▪️ഏതു സമയത്തും സാഹചര്യങ്ങളിലും .ഇച്ഛാശക്തിയുണ്ടെങ്കിൽ പഠിക്കാൻ കഴിയും.ഇടയ്ക്ക് പഠനം നിർത്തി പോകാതെ ഇച്ഛാശക്തി ഉപയോഗിച്ചു ഈ കാര്യം പഠിച്ചു കഴിഞ്ഞേ എഴുന്നേൽക്കൂ എന്നു ഉറച്ചു തന്നെ തീരുമാനിക്കണം. 


▪️ഉറങ്ങുന്നതിനു മുമ്പ് എന്തെങ്കിലും ആവർത്തിച്ചു പഠിച്ചു കൊണ്ടു ഉറങ്ങിയാൽ ഉപബോധമനസ്സ് അത് ആവർത്തിച്ചു കൊണ്ടേയിരിക്കും ഉണരുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് രാത്രി മുഴുവൻ ഉരുവിട്ട് പഠിച്ചതാകും.


▪️രാവിലെ ഉറക്കമുണരുമ്പോൾ അന്തരീക്ഷം കുളിർമയുള്ളതായിരിക്കും. ശരീരവും മനസ്സും ശാന്തമായതിനാൽ ശ്രദ്ധ കൂടുതലായിരിക്കും.ആ സമയം പഠിക്കുന്നതെന്തും മനസ്സിലാകും ഓർമ്മയിൽ നിലനിൽക്കും. ആരും നിർബന്ധിക്കാതെ സ്വയം പഠിക്കാൻ ശ്രമിക്കുമ്പോൾ നാം പോലും അറിയാതെ പഠനം കാര്യക്ഷമമാകും.



 ▪️ബഹളമുള്ള സ്ഥലത്തായാലും എനിക്ക് ശ്രദ്ധിക്കാൻ കഴിയുമെന്ന ദൃഢനിശ്ചയത്തോടെ മനസ്സിനെ പരുവപ്പെടുത്തിയാൽ

 എവിടെയിരുന്നും എപ്പോഴും ഏകാഗ്രതയോടെ പഠിക്കാൻ കഴിയും.


KHAN KARICODE

CON PSYCHOLOGIST


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe