പൂപ്പാറക്ക് സമീപം ശങ്കരപാണ്ട്യമെട്ടില്‍ കാട്ടാന ആക്രമണത്തില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. അരിക്കൊമ്ബനെന്നറിയപ്പെടുന്ന കാട്ടാനയാണ് നാശം വിതയ്ക്കുന്നത്.
ശങ്കരപാണ്ഡ്യമെട്ട് സ്വദേശി മുരുകന്റെ വീടാണ് രാത്രി അരികൊമ്ബന്‍ എന്ന് വിളിക്കുന്ന ഒറ്റയാന്‍ തകര്‍ത്തത്. മുരുകനും ഭാര്യ സുധയും അയല്‍വാസിയുടെ വീട്ടിലേക്ക് പോയ സമയത്താണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ വീടിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. വീടിനകത്ത് സൂക്ഷിച്ചിരുന്ന അരിയും പച്ചക്കറിയും കാട്ടാന എടുത്ത തിന്നുകയും ചെയ്തു.
Read Also:- ആശ്വാസത്തില്‍ ബത്തേരി; നാട്ടില്‍ ഭീതി വിതച്ച കാട്ടാന പിഎം2വിനെ മയക്കുവെടിവെച്ചു വീഴ്ത്തി
സംഭവമറിഞ്ഞെത്തിയ വനം വകുപ്പ് വാച്ചര്‍മാരും നാട്ടുകാരും ചേര്‍ന്നാണ് ഒറ്റയാനെ കാട്ടിലേക്ക് ഓടിച്ചത്.
ഡിസംബര്‍ അവസാനം സമീപത്തെ വെറ്റി ഗണപതിയുടെ വീടും കാട്ടാന തകര്‍ത്തിരുന്നു. വനം വകുപ്പിനെതിരേ ശക്തമായ പ്രതിഷേധത്തിലേയ്ക്ക് നീങ്ങാനും തോട്ടം തൊഴിലാളിള്‍ തീരുമാനിച്ചിട്ടുണ്ട്.