Type Here to Get Search Results !

വീണ്ടും തെരുവ് നായ ആക്രമണം; ഇത്തവണ കടിച്ചത് അടുക്കളയില്‍ കയറി; നാല് പേര്‍ക്ക് പരിക്ക്

 




ടുക്കി: അടുക്കളയില്‍ കയറി വിട്ടമ്മയെ തെരുവുനായ ആക്രമിച്ചു. കട്ടപ്പന നിര്‍മ്മല മെഡിസിറ്റിയില്‍ ചിന്നമ്മയെയാണ് അടുക്കളയില്‍ കയറി നായ ആക്രമിച്ചത്.


ഇവരുടെ ഇരു കാലുകളിലും കടിയേറ്റിട്ടുണ്ട്. പ്രദേശത്ത് തെരുവ് നായയുടെ ആക്രമണം രൂക്ഷമാണ്.

Read Also:- സാമൂഹിക സുരക്ഷാ പെന്‍ഷന്‍: വരുമാനം കൂടിയവരെ ഒഴിവാക്കും, 5,00,000 പേര്‍ ഒഴിവായേക്കും

ഇതേദിവസം തന്നെ മറ്റ് മൂന്നുപേര്‍ക്കും തെരുവ് നായയുടെ കടിയേറ്റിട്ടുണ്ട്. പ്രദേശവാസികളായ മേരി കുന്നേല്‍, ബാബു മുതുപ്ലാക്കല്‍, സണ്ണി തഴയ്‌ക്കല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ നാല് പേരും ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.


പറമ്ബില്‍ ജോലി ചെയ്യുന്നതിനിടയിലാണ് മേരിയുടെ കൈയ്യില്‍ നായ കടിച്ചത്് വീടിന് മുന്‍പില്‍ നില്‍ക്കുമ്ബോഴാണ് ബാബുവിനെ നായ ആക്രമിച്ചത്. നിര്‍മ്മാണ തൊഴിലാളിയായ സണ്ണിയെ ജോലി സ്ഥലത്ത് വച്ചാണ് നായ ആക്രമിച്ചത്. ഇയാള്‍ക്ക് തുടയിലാണ് പരിക്കേറ്റത്. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ ഹൈറേഞ്ചില്‍ പത്ത് പേരെയാണ് തെരുവ് നായ ആക്രമിച്ചത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe