Type Here to Get Search Results !

അടിയന്തരമായി തിരുവനന്തപുരത്ത് എത്തണം; യാത്രയ്ക്ക് 108 ആംബുലന്‍സില്‍ യുവാവിന്റ സുഖയാത്ര, അറസ്റ്റ്





ന്യൂറോ സര്‍ജനാണെന്നും തിരുവനന്തപുരത്ത് അടിയന്തരശസ്ത്രക്രിയയ്ക്ക് എത്തണമെന്നും പറഞ്ഞ് 108 ആംബുലന്‍സ് വിളിച്ച്‌ യാത്രചെയ്യാന്‍ ശ്രമിച്ച യുവാവ് പിടിയില്‍.


തിരുവനന്തപുരം പെരികവിള എ.പി. നിവാസില്‍ അനന്തു (29) ആണ് അവശ്യസേവനം ദുരുപയോഗപ്പെടുത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ അറസ്റ്റിലായത്.


ആശുപത്രികളില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന അനന്തുവിന് ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെ തിരുവനന്തപുരത്തു മടങ്ങിയെത്തണമായിരുന്നു. ഇതിനായാണ് 108 ആംബുലന്‍സ് വിളിച്ചത്. അപകടത്തില്‍പ്പെടുന്നവര്‍ക്കാണ് 108-ന്റെ സേവനം ലഭിക്കുന്നത്. ഡ്രൈവര്‍ ഇതു പറഞ്ഞിട്ടും ശസ്ത്രക്രിയയുടെ കാര്യംപറഞ്ഞ് തിരുവനന്തപുരത്തിനു പോകാന്‍ വാശിപിടിച്ച ഇയാളെ 108 ജീവനക്കാര്‍ ആംബുലന്‍സില്‍ കയറ്റി ഹരിപ്പാട് പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe