Type Here to Get Search Results !

ദുരിതബാധിതര്‍ 1.35 കോടി ; ഭവനരഹിതരായ പതിനായിരങ്ങള്‍ കൊടുംതണുപ്പില്‍ നരകയാതനയില്‍

 




ഇസ്താംബൂള്  ഭൂകമ്ബം തകര്ത്തെറിഞ്ഞ തുര്ക്കിയുടെ വടക്കുകിഴക്കന് മേഖലയിലും സിറിയയുടെ വടക്കുപടിഞ്ഞാറന് മേഖലയിലും അവശിഷ്ടങ്ങള്ക്കിടയില് രക്ഷകരെ കാത്തുകിടക്കുന്നത് പതിനായിരങ്ങള്.

പലരും മൊബൈല് ഫോണുകളില് ബന്ധുക്കളെ ബന്ധപ്പെടാന് ശ്രമിക്കുന്നു. ആശുപത്രികളും സ്കൂളുകളുമടക്കം ആയിരക്കണക്കിന് കെട്ടിടങ്ങളാണ് തകര്ന്നത്.



കോണ്ക്രീറ്റ് കുന്നുകള്ക്കിടയില് ഒരു പകലും രാത്രിയും അതിജീവിച്ചവര്ക്കായി രക്ഷാപ്രവര്ത്തകര് എങ്ങും ഓടിനടക്കുന്നു. അതിശൈത്യം തിരച്ചില്‍ ശ്രമങ്ങളെയും സഹായവിതരണത്തെയും തടസ്സപ്പെടുത്തുന്നു. ഭവനരഹിതരായ പതിനായിരങ്ങള് കൊടുംതണുപ്പില് നരകയാതനയില്. തെരുവുകളില്‍ അനാഥമായി നിരന്നുകിടക്കുന്ന കാറുകളിലാണ് പലരും ഉറങ്ങിയത്. വീടുകള്‍ നഷ്ടമായവര്ക്കായി സിറിയയില് പള്ളികള് തുറന്നുകൊടുത്തു.മിക്ക ദുരന്തമേഖലയിലും വൈദ്യുതി, ഇന്ധന വിതരണവും താറുമാറായി.



"ഇത് സമയത്തിനെതിരായ ഓട്ടമാണ്'–- ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനം ഗെബ്രിയേസസ് ജനീവയില്‍ പറഞ്ഞു. "കടന്നുപോകുന്ന ഓരോ മിനിറ്റിലും അതിജീവിച്ചവരെ ജീവനോടെ കണ്ടെത്താനുള്ള സാധ്യത കുറയുന്നു'.



തുര്ക്കിയില്  ദുരിതബാധിതര്  1.35 കോടി



തുര്ക്കിയില് പടിഞ്ഞാറ് അദാനമുതല്‍ കിഴക്ക് ദിയാര്‍ബാകിര്‍വരെയും വടക്ക് മലത്യ മുതല്‍ തെക്ക് ഹതായ് വരെയും 450 കിലോമീറ്ററോളം മേഖലയില് 1.35 കോടി ആളുകളെ ദുരന്തം ബാധിച്ചു. 285 തുടര്‍ചലനമുണ്ടായ ഭൂകമ്ബത്തില്‍ 5775 കെട്ടിടം തകര്‍ന്നതായും 20,426 പേര്‍ക്ക് പരിക്കേറ്റതായും തുര്‍ക്കി ദുരന്തനിവാരണ ഏജന്സി അറിയിച്ചു. തെക്കന്‍ തുറമുഖമായ ഇസ്കെന്‍ഡറൂണില്‍ പടരുന്ന തീ ഇനിയും കെടുത്താനായിട്ടില്ല.

സിറിയയില് ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രത്തില്‍നിന്ന് 100 കിലോമീറ്റര്‍ അകലെ തെക്ക് ഹമ വരെ മരണം റിപ്പോര്‍ട്ട് ചെയ്തു. പന്ത്രണ്ടുവര്ഷം നീണ്ട ആഭ്യന്തരയുദ്ധത്തില് താറുമാറായ സിറിയന് മേഖലയില് മാനുഷിക പ്രതിസന്ധി അതിരൂക്ഷമാണ്.


ഭയന്നുവിറച്ച്‌ ഗാസിയാന്റെപ്


തുര്ക്കിയില് ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രമായ ഗാസിയാന്റെപ് മൃതദേഹങ്ങളുടെ കൂമ്ബാരമായി മാറി. ഭൂഗര്ഭ അറകളിലും ദുരിതാശ്വാസ കേന്ദ്രങ്ങളിലുമാണ് ഭൂരിഭാഗം ആളുകളും. കുടിവെള്ള വിതരണവും വൈദ്യുതിയും എങ്ങുമില്ല. രക്ഷാകേന്ദ്രങ്ങളിലുള്ളവര് രാത്രി കൊടുംതണുപ്പില് തീകൂട്ടി ചുറ്റുമിരുന്നു. പലരും കാറിനുള്ളിലാണ് കഴിയുന്നത്. കാറുകളില്‍ വീട്ടുസാധനങ്ങള് കുത്തിനിറച്ചിരിക്കുന്നു. ഇനിയും മുന്നറിയിപ്പുണ്ടായാല് പുറപ്പെടാന് തയ്യാറായി ഇരിക്കുകയാണവര്. ഏത് നിമിഷവും മറ്റൊരു തുടര്‍ചലനം ഏവരും പ്രതീക്ഷിക്കുന്നു.


കൈകോര്‍ത്ത് ലോകം


സ്ട്രക്ചറല്‍ എന്‍ജിനിയര്‍മാര്‍, പട്ടാളക്കാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവര്‍മുതല്‍ വിദഗ്ധ പരിശീലനം ലഭിച്ച പൊലീസ് നായകള്‍വരെ ഭിന്നതകള്‍ മാറ്റിവച്ച്‌ തുര്‍ക്കിയിലെയും സിറിയയിലെയും ഭൂകമ്ബബാധിത മേഖലയില്‍ ജീവനോടെ അവശേഷിക്കുന്നവരെ കണ്ടെത്താന്‍ കൈകോര്‍ക്കുകയാണ് ലോകരാജ്യങ്ങള്‍. 70 രാജ്യം സഹായസന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് തുര്‍ക്കി പ്രസിഡന്റ് റജെബ് തയ്യിപ് എര്‍ദോഗന്‍ പറഞ്ഞു.


തുര്‍ക്കിക്കായി പ്രത്യേക തിരച്ചില്‍ സംഘത്തെ രൂപീകരിച്ചിരിക്കുകയാണ് യൂറോപ്യന്‍ യൂണിയന്‍. അമേരിക്ക 100 അഗ്നിശമന സേനാംഗങ്ങളെയും തെരിച്ചില് വിദഗ്ധരെയും അയച്ചു. റഷ്യയുടെ 300 സൈനികര്‍ ഉള്‍പ്പെടുന്ന 10 യൂണിറ്റ് സിറിയയില്‍ തിരച്ചിലിലാണ്. ഇന്ത്യ തുര്‍ക്കിയിലേക്ക് നൂറംഗ രക്ഷാസംഘത്തെ അയച്ചു.


ഭൂകമ്ബത്തിലും നിലയ്ക്കാതെ അതിര്‍ത്തി സംഘര്‍ഷം


ഭൂകമ്ബം വിതച്ച നാശനഷ്ടത്തിനും കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമത്തിനുമിടയിലും നിലയ്ക്കാതെ തുര്‍ക്കി–- സിറിയ അതിര്‍ത്തി സംഘര്‍ഷം. സിറിയയില്‍നിന്നുണ്ടായ റോക്കറ്റ് ആക്രമണത്തിന് ചൊവ്വാഴ്ച തിരിച്ചടി നല്‍കിയതായി തുര്‍ക്കി സൈന്യം അറിയിച്ചു. വടക്കുപടിഞ്ഞാറന്‍ സിറിയയിലെ താല്‍ റിഫാത് മേഖലയില്‍നിന്നാണ് റോക്കറ്റ് ആക്രമണം ഉണ്ടായത്.


ഐഎസുകാര്‍ തടവുചാടി


ഭൂകമ്ബത്തില്‍ തകര്‍ന്ന സിറിയന്‍ ജയിലില്‍നിന്ന് 20 ഐഎസ് ഭീകരര് രക്ഷപ്പെട്ടു. വടക്കുപടിഞ്ഞാറന്‍ പ്രദേശമായ റാജോയിലെ ജയിലില്‍നിന്നാണ് ഇവര്‍ രക്ഷപ്പെട്ടത്. 1300 ഐഎസുകാര്‍ ഉള്‍പ്പെടെ 2000 തടവുകാരാണ് ഇവിടുള്ളത്. കുര്‍ദിഷ് പോരാളികളുമുണ്ട്.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe