Type Here to Get Search Results !

പി.എം കിസാന്‍ നിധി : ആധാര്‍ ബന്ധിപ്പിക്കല്‍ തപാല്‍ വകുപ്പ് വഴി





പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയുടെ ആനുകൂല്യം ലഭിക്കുന്നതിന് ബാങ്ക് അക്കൗണ്ട് തപാല്‍ വകുപ്പ് വഴി ആധാറുമായി ബന്ധിപ്പിക്കാം.


പദ്ധതിയുടെ ഈ മാസത്തെ ഗഡു ലഭിക്കുന്നതിന് 15ന് മുമ്ബ് കര്‍ഷകര്‍ ആധാറുമായി ബാങ്ക് അക്കൗണ്ട് ബന്ധിപ്പിക്കണമെന്നാണ് കേന്ദ്ര നിര്‍ദ്ദേശം. സംസ്ഥാനത്താകെ 3.8 ലക്ഷം കര്‍ഷകരാണ് ആധാര്‍ ബന്ധിപ്പിക്കാനുള്ളത്. ഇതിനായി കാര്‍ഷിക വകുപ്പും തപാല്‍ വകുപ്പും ചേര്‍ന്ന് ക്യാമ്ബുകളും പോസ്റ്റ് ഓഫീസുകളില്‍ അക്കൗണ്ട് ആരംഭിക്കുന്നതിനും ആധാറുമായി ബന്ധിപ്പിക്കുന്നതിനും സൗകര്യം ഒരുക്കും.


പോസ്റ്റ്മാന്‍ / പോസ്റ്റ് ഓഫീസുകളില്‍ ഉള്ള മൊബൈല്‍ ഫോണും ബയോമെട്രിക് സ്‌കാനറും ഉപയോഗിച്ച്‌ ചുരുങ്ങിയ സമയത്തിനുള്ളില്‍ അക്കൗണ്ട് തുറക്കാനും ആധാറുമായി ബന്ധിപ്പിക്കാനും സാധിക്കും. 2018 ലാണ് പി.എം കിസാന്‍ സമ്മാന്‍ നിധി ആരംഭിച്ചത്. ഇതിലൂടെ പ്രതിവര്‍ഷം മൂന്ന് ഗഡുക്കളായി കര്‍ഷകര്‍ക്ക് 6,000 രൂപ വീതം നല്‍കുന്നു. ഇതുവരെ പദ്ധതിയിലൂടെ 12 ഗഡുക്കള്‍ വിതരണം ചെയ്തു.



Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe