Type Here to Get Search Results !

മാസപ്പിറ കണ്ടില്ല; ഗള്‍ഫില്‍ റമദാന്‍ ഒന്ന് വ്യാഴാഴ്ച

 




ദുബൈ: ചൊവ്വാഴ്ച ഗള്‍ഫ് രാജ്യങ്ങളിലൊന്നും റമദാന്‍ മാസപ്പിറ കാണാത്ത സാഹചര്യത്തില്‍, ഒമാന്‍ ഒഴികെയുള്ള രാജ്യങ്ങളില്‍ വ്രതാരംഭം വ്യാഴാഴ്ചയായിരിക്കുമെന്ന് വിവിധ രാജ്യങ്ങളിലെ അധികൃതര്‍ അറിയിച്ചു.

സൗദി, യു.എ.ഇ, കുവൈത്ത്, ബഹ്റൈന്‍, ഖത്തര്‍ എന്നിവിടങ്ങളിലാണ് ബുധനാഴ്ച ശഅബാന്‍ 30 പൂര്‍ത്തീകരിച്ച്‌ വ്യാഴാഴ്ച നോമ്ബ് ആരംഭിക്കുന്നത്.

ഒമാനില്‍ ബുധനാഴ്ച ശഅബാന്‍ 29ആയതിനാല്‍ റമദാന്‍ സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. 


മാസപ്പിറവി കണ്ടാല്‍ ഒമാനിലും മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഒപ്പമായിരിക്കും വ്രതാരംഭം. നാലു വര്‍ഷത്തിനിടെ പൂര്‍ണമായും കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച സാഹചര്യത്തിലാണ് ഇത്തവണ ഗള്‍ഫില്‍ റമദാന്‍ കടന്നു വരുന്നത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe