Type Here to Get Search Results !

ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഒഴിവായത് വന്നു ദുരന്തം



.



പത്താംമെലിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. കാറിലെ യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു.ഇന്നലെ വൈകുന്നേരം 5.15ഓടെ അടിമാലി-കുമളി ദേശീയ പാതയിൽ പത്താംമൈലിനു സമീപം ഡബിൾ കട്ടിംഗിലാണ് സംഭവം. നെടുങ്കണ്ടം സുലൈമാന്റെ ഉടമസ്ഥതയിലുള്ള സാൻഡ്രോ കാറിനാണ് തീ പിടിച്ചത്. കാർ പൂർണമായും കത്തിനശിച്ചു.ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് വിവരം. 


ചെറുതോണിയിൽ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു അപകടം. 2 സ്ത്രീകളും 3 പുരുഷന്മാരും ഉൾപ്പെടെ 5 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. കട്ടപ്പന ഭാഗത്തുനിന്നു വന്ന ഇരുചക്ര വാഹന യാത്രികരാണ് വാഹനത്തിനു മുൻവശത്തുനിന്ന് പുക ഉയരുന്ന വിവരം വാഹന ഉടമയെ അറിയിക്കുന്നത്.


കാർ നിർത്തി യാത്രക്കാർ പുറത്തിറങ്ങിയതും തീ ആളിപ്പടർന്നു. പെട്രോൾ ടാങ്കിനു തീ പിടിക്കുന്നതിനു മുൻപ് ഇടുക്കിയിൽനിന്നു ഫയർഫോഴ്സ്സംഘം എത്തി തീ അണച്ചു.. വലിയ പൊട്ടിത്തെറിയോടെ കാർ ആളിക്കത്തുകയായിരുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe