Type Here to Get Search Results !

കൂട്ടുകാര്‍ക്കെല്ലാം പ്രണയമുണ്ട്, അതുകൊണ്ട് ഇന്‍സ്‌റ്റഗ്രാമില്‍ പരിചയപ്പെട്ട ആളുടെ കൂടെ ഇറങ്ങി: പത്തനംതിട്ടയില്‍ കഴിഞ്ഞദിവസം സംഭവിച്ചത്‌അപ്ഡേറ്റായിരിക്കാം ദിവസവും

 




ത്തനംതിട്ട : ഇറങ്ങി പോകുന്നത് ട്രന്‍ഡായി മാറിയിരിക്കുകയാണ്. ഏഴ് വയസ് മുതലുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. വീട്ടില്‍ വഴക്ക് പറഞ്ഞാല്‍, ആവശ്യപ്പെട്ടത് സാധിക്കാതെ വരുമ്ബോള്‍, സ്വന്തം വാശികള്‍ ജയിക്കാന്‍ തുടങ്ങി ഇറങ്ങി പോകാന്‍ കാരണങ്ങള്‍ ഏറെയാണ്.



ഇവരില്‍ ഭൂരിഭാഗം പേരെയും മറ്റ് ജില്ലകളില്‍ നിന്ന് കണ്ടെത്താറുണ്ട്. എന്നാല്‍ സംസ്ഥാനങ്ങള്‍ കടന്നുപോയാല്‍ കണ്ടെത്തുക പ്രയാസമാണുതാനും. പെണ്‍കുട്ടികളില്‍ കൂടുതലും പ്രണയബന്ധങ്ങളില്‍പ്പെട്ട് ഇറങ്ങുന്നവരാണ്. പോക്സോ കേസുകളിലും ആത്മഹത്യയിലുമാണ് പലപ്പോഴും ഇറങ്ങി പോകുന്നവരുടെ ജീവിതം അവസാനിക്കുന്നത്.


പ്രണയമില്ലേല്‍ നാണക്കേട് ?


പ്രണയമില്ലേല്‍ നാണക്കേടാണോ? ആണെന്നാണ് ജില്ലയില്‍ കൗണ്‍സലിംഗിനെത്തുന്ന കുട്ടികള്‍ പറയുന്നത്. കൂട്ടുകാര്‍ക്കൊക്കെ പ്രണയമുണ്ട്, എനിക്കില്ല. അതുകൊണ്ട് ഇന്‍സ്റ്റാഗ്രാമില്‍ പരിചയപ്പെട്ട ആളുമായി പ്രണയം. രണ്ട് ദിവസത്തിനുള്ളില്‍ കാണാനെത്തുന്നു. കറങ്ങാന്‍ പോകുന്നു. പരിചയം വളരുന്നു. പ്രണയം നഷ്ടപ്പെടാതിരിക്കാന്‍ എന്ത് ചെയ്യാനും മടിയില്ല കുട്ടികള്‍ക്ക്. 


അവസാനം അത് പോക്സോ കേസിലെത്തും. ഇങ്ങനെ നിരവധി കേസുകളാണ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തിരുവല്ലയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനി ഇത്തരമൊരു പ്രണയത്തില്‍ കുടുങ്ങി കഴിഞ്ഞ ദിവസം ജീവനൊടുക്കിയ സംഭവവമുണ്ടായി. അതേസമയം ആണ്‍, പെണ്‍ സുഹൃത്ത് ബന്ധങ്ങളെ പ്രണയമായി തെറ്റിദ്ധരിച്ച്‌ കുട്ടികളോട് വഴക്കടിക്കുന്ന അദ്ധ്യപകരും രക്ഷിതാക്കളുമുണ്ട്. ഇതും കുട്ടികളെ സമ്മര്‍ദ്ദത്തിലാക്കുന്നു.


സുരക്ഷിതമല്ലാത്ത കുടുംബം


വഴക്കിട്ടും പെട്ടന്നൊരു ആവേശത്തില്‍ ഇറങ്ങി പോകുന്നവരും മാത്രമല്ല. സ്വന്തം കുടുംബത്തില്‍ നില്‍ക്കാന്‍ കഴിയാത്ത സാഹചര്യങ്ങളുള്ള കുട്ടികളും ഇതില്‍പ്പെടും. ജില്ലയിലെ പോക്സോ കേസുകളില്‍ ബന്ധുക്കളായവര്‍ പ്രതികളായി മാറുന്നത് സ്ഥിരമായിരിക്കുകയാണ്. പിതാവും അയാളുടെ സുഹൃത്തും അമ്മയുടെ സഹോദരനും സ്നേഹിതനും അയല്‍ക്കാരനുമെല്ലാം ഇതില്‍പ്പെടും. ഇതില്‍ പാവപ്പെട്ടവരെന്നോ പണക്കാരെന്നോ വ്യത്യാസമൊന്നുമില്ല. 


ഇത്തരം സാഹചര്യങ്ങളില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുന്ന കുട്ടികള്‍ നിരവധിയുണ്ട്. കൗണ്‍സലിംഗിന് ശേഷം ഇവരെ ബന്ധപ്പെട്ട കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ് നിലവില്‍ ചെയ്യുക. വീട്ടില്‍ കുട്ടികളോട് സംസാരിക്കാന്‍ നേരമില്ലാത്ത രക്ഷിതാക്കള്‍ വര്‍ദ്ധിച്ച്‌ വരികയാണ്. അദ്ധ്യാപകരും ഇക്കാര്യത്തില്‍ ഏറെ പിന്നിലാണ്.


ജില്ലയില്‍ നിന്ന് ഒരുമാസം കാണാതാകുന്നവരുടെ എണ്ണം : ഒന്ന് മുതല്‍ അന്‍പത് വരെ.


"സോഷ്യല്‍ മീഡിയയുമായി ബന്ധപ്പെട്ട കേസുകള്‍ വര്‍ദ്ധിക്കുന്നുണ്ട്. പേരന്റിംഗില്‍ വലിയ പിഴവ് സംഭവിക്കുന്നു. തെറ്റ് എന്താണെന്ന് പറഞ്ഞ് കൊടുക്കാനോ അവരോട് സംസാരിക്കാനോ രക്ഷിതാക്കള്‍ ശ്രമിക്കുന്നില്ല. അദ്ധ്യാപകരും രക്ഷിതാക്കളും സൗഹൃദങ്ങള്‍ തെറ്റിദ്ധരിക്കുന്നതും കുട്ടികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.- പി.ആര്‍.അനൂപ (ജില്ലാ ജെന്‍ഡര്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍)

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe