Type Here to Get Search Results !

എങ്ങനെയാണ്‌ മുഖ്യമന്ത്രിയുടെ ചികിത്സാ സഹായം (CMDRF) ലഭിക്കുക.?





മുഖ്യമന്ത്രിയുടെ ചികിത്സാ സഹായത്തിനായി മൂന്ന് രീതിയില്‍ അപേക്ഷ നല്‍കാം


1-അക്ഷയ കേന്ദ്രങ്ങള്‍ വഴി ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം


2- എം എല്‍ എ മാരുടെ ഓഫീസുകള്‍ വഴി അപേക്ഷിക്കാം


3- തപാല്‍ വഴി അയക്കാം


എങ്ങനെ അപേക്ഷിക്കണം..?


അപേക്ഷകര്‍ നിശ്ചിത ഫോറം പൂരിപ്പിച്ച്‌, ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ്‌,( ഓരോ ഡോക്ടര്‍മാര്‍ക്കും എഴുതാന്‍ കഴിയുന്ന തുകയ്ക്ക്‌ പരിധിയുണ്ട്‌, ഉദഹരണത്തിന്‌ പ്രൈമറി ഹെല്‍ത്ത്‌ സെന്ററിലെ ഡോക്ടര്‍ക്ക്‌ പരമവധി അയ്യായിരം രൂപ വരയേ എഴുതാന്‍ കഴിയു. അസുഖത്തിന്റെ തീവ്രത അനുസരിച്ച്‌ ഉയര്‍ന്ന ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ആണ്‌ എഴുതേണ്ടത്‌ ) , ആധര്‍ കാര്‍ഡ്‌, റേഷന്‍ കാര്‍ഡ്‌, ബാങ്ക്‌ പാസ്സ്‌ ബുക്ക്‌, വരുമാന സര്‍ട്ടിഫിക്കറ്റ്‌, അനുബന്ധ ചികിത്സാ രേഖകള്‍ ഉണ്ടങ്കില്‍ അവ, ഇവയുടെ കോപ്പികള്‍ സഹിതം ആണ്‌ അപേക്ഷിക്കേണ്ടത്‌.


അക്ഷയാ കേന്ദ്രങ്ങള്‍ വഴി ആണെങ്കില്‍ ഓണ്‍ലൈന്‍ ആയി അപ്പോള്‍ അപേക്ഷിക്കാനും ഡോക്കറ്റ്‌ നമ്ബര്‍ അപ്പേള്‍ തന്നെ ലഭിക്കുകയും ചെയ്യും.


എം എല്‍ എ മരുടെ ഓഫീസുകള്‍ വഴി നല്‍കുന്നത്‌, അവരുടെ ഒരു കത്ത്‌ കൂടി ഉള്‍പ്പെടുത്തി നേരില്‍ ആണ്‌ നല്‍കുക.


അപേക്ഷകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കിയിരിക്കുന്ന ഫോണ്‍ നമ്ബരില്‍ വരും. ക്യത്യമായ അപ്ഡേഷന്‍ നടക്കുന്ന പ്രോസസ്‌ ആണത്‌.


ലഭിക്കുന്ന അപേക്ഷകള്‍ ഓണ്‍ലൈനായി വില്ലേജ്‌ ഓഫീസുകളിലേയ്ക്ക്‌ അയയ്ക്കും. വില്ലേജ്‌ ഓഫീസര്‍ ബന്ധപ്പെട്ട രോഗിയെ വിവരം അറിയിക്കുകയും അവര്‍ എത്തി നല്‍കുന്ന ഒര്‍ജിനല്‍ രേഖകളും ചികിത്സാ സര്‍ട്ടിഫിക്കറ്റും പരിശോധിച്ച്‌ തഹസീല്‍ദാര്‍ക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കും


തഹസീല്‍ദാര്‍ മുന്മ്ബ്‌ ലഭിച്ചതാണോ എന്ന് പരിശോധിച്ച്‌ , ഇല്ല എങ്കില്‍ കളക്ടര്‍ക്ക്‌ ഫോര്‍വേഡ്‌ ചെയ്യും.നിശ്ചിത തുകവരെയുള്ള തുകകള്‍ കളക്ടര്‍ക്ക്‌ അനുവദിക്കും. മൂവായിരം മുതല്‍ പതിനയ്യായിരം രുപ വരെ ആകും അത്‌.


കുടുതല്‍ സഹായം വേണ്ടതാണെന്ന് ബോധ്യപ്പെട്ടാല്‍ കളക്ടര്‍ റവന്യൂ സെക്രട്ടറിയ്ക്ക്‌ ഫോര്‍വേഡ്‌ ചെയ്യുകയും, അദ്ദേഹം പരിശോധിച്ച ശേഷം ഫയല്‍ മുഖ്യമന്ത്രിയുടെ മുന്നിലെത്തുകയും ചികിത്സാസഹായം അനുവദിക്കുകയും ചെയ്യും.


ഗുരുതര രോഗങ്ങള്‍ , കിഡ്നി മാറ്റി വെയ്ക്കല്‍, ഹ്യദയ ചികിത്സ, ചിലവേറിയ സര്‍ജ്ജറികള്‍, ഇവയൊക്കെ ആകും മുഖ്യമന്ത്രിയുടെ മുന്നില്‍ എത്തുക, അത്തരം രോഗങ്ങള്‍ക്ക്‌ സ്ഥലം എം എല്‍ എ മാരുടെ ശുപാര്‍ശ്ശ കത്തും ഉണ്ടാകും. ഇരുപത്തയ്യായിരം മുതല്‍ ഒരു ലക്ഷം വരേയും, വലിയ സര്‍ജ്ജറികള്‍ക്ക്‌ ( കിഡ്നി ട്രാന്‍സ്‌പ്ലാന്റേഷന്‍ പോലുള്ളവ ) മൂന്ന് ലക്ഷം വരേയും ആകും ധനസഹായം ലഭിക്കുക..


ഒരു വ്യക്തിയ്ക്ക്‌ ഒരു തവണ ലഭിച്ചാല്‍ രണ്ട്‌ വര്‍ഷം കഴിഞ്ഞാല്‍ മാത്രമേ പിന്നീട്‌ അപേക്ഷിക്കാന്‍ കഴിയു..


ഇപ്പോഴത്തെ വിവാദം.


തുടര്‍ച്ചയായി അനര്‍ഹര്‍ അടക്കം ചികിത്സാസഹായം വാങ്ങുന്നതായി മുഖ്യമന്ത്രിയ്ക്ക്‌ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആണ്‌ അന്വേക്ഷണം നടത്താന്‍ അദ്ദേഹം ഉത്തരവിടുന്നത്‌.


എവിടെയാണ്‌ തട്ടിപ്പ്‌ നടക്കുക.?


1- കൂടുതലും ലോക്കല്‍ പൊളിറ്റിക്സില്‍ പ്രവര്‍ത്തിക്കുന്നവര്‍ വഴിയാകും ഈ തട്ടിപ്പ് നടക്കുക.പ്രദേശത്തെ അവരുടെ രാഷ്ട്രീയ ബന്ധം ഉപയോഗിച്ച്‌ എംഎല്‍എ ഓഫീസില്‍ നിന്നും ലെറ്റര്‍ സംഘടിപ്പിച്ചാകും ഇത്തരത്തില്‍ തട്ടിപ്പിന് കൂട്ടുനില്‍ക്കുക.ഒന്നുകില്‍ ഫിഫ്റ്റി ഫിഫ്റ്റി.അല്ലെങ്കില്‍ അടുത്ത വാര്‍ഡ്‌ മെംബര്‍ ആകാന്‍ കുപ്പായം തുന്നി കാത്തിരിക്കുന്നവര്‍ തങ്ങള്‍ക്കായി ഒരു വോട്ട് നേരത്തെ ഉറപ്പാക്കുകയാണ് ഇതുവഴി ചെയ്യുന്നത്.


2- മുന്‍ഗണനാ ക്രമം അല്ലാത്ത കാര്‍ഡ്‌ ആണെങ്കിലും ചികിത്സാ സഹായം ലഭിക്കും.ചിലപ്പോള്‍ വലിയ വിടും ഗള്‍ഫും ഒക്കെ ആകും.പത്തും നാല്‍പ്പതും ലക്ഷം വരുന്ന സര്‍ജറിക്ക് സര്‍ക്കാരില്‍ നിന്നും കിട്ടുന്നതാകട്ടെ എന്ന് കരുതും. പരിസരവാസി 'നല്ലവനാണെങ്കില്‍ ' രഹസ്യ പരാതി നല്‍കും.ഒരു കൈ സഹായം..! അതാണ് ഇപ്പോള്‍ നടന്നിട്ടുള്ളതും !!

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe