Type Here to Get Search Results !

'വൃക്കയും കരളും വില്‍ക്കാനുണ്ട്'; വാടക വീടിന് മുന്നില്‍ ബോര്‍ഡ് വെച്ച്‌ ദമ്ബതികള്‍




വീടിന് മുന്നില്‍ വൃക്കയും കരളും വില്‍ക്കാനുണ്ടെന്ന ബോര്‍ഡ് വെച്ച്‌ ദമ്ബതികള്‍. തിരുവനന്തപുരം കുര്യാത്തി സ്വദേശി സന്തോഷ് കുമാറും ഭാര്യയുമാണ് വാടകവീടിന് മുന്നില്‍ ബോര്‍ഡ് വെച്ചത്.


അമ്മയുടെ പേരില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതികൊടുത്ത കടമുറി സഹോദരനില്‍ നിന്ന് വിട്ടുകിട്ടണമെന്നാണ് ആവശ്യം.


കരിമഠം കോളനിക്കുള്ളില്‍ പുത്തന്‍ റോഡിലെ വീടിന് മുന്നിലാണ് ഇങ്ങനെയൊരു ബോര്‍ഡ്. വൃക്കയും കരളും വില്‍പ്പനക്ക്. ഉപജീവനമായിരുന്ന കടമുറിയെ ചൊല്ലി സഹോദരനുമായി തര്‍ക്കമായതോടെയാണ് ജീവിതം വഴിമുട്ടിയത്. ആരോഗ്യപ്രശ്‌നങ്ങളാല്‍ ഭാരമുള്ള ജോലികള്‍ ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് സന്തോഷ് കുമാര്‍ പറയുന്നത്.


കടമുറി വിട്ടുകിട്ടാന്‍ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ സമീപിച്ചിട്ടും കാര്യമുണ്ടായില്ല. സാമ്ബത്തിക ബുദ്ധിമുട്ട് മൂലം കോടതിയില്‍ കേസ് ഫയല്‍ ചെയ്യാനായില്ല. എന്നാല്‍ അമ്മ മരിച്ചതോടെ ഏഴ് മക്കള്‍ക്കും അവകാശമുള്ള കടമുറി എങ്ങനെ വിട്ടുകൊടുക്കുമെന്ന് സന്തോഷ് കുമാറിന്റെ സഹോദരന്‍ മണക്കാട് ചന്ദ്രന്‍കുട്ടി ചോദിക്കുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe