Type Here to Get Search Results !

കാലാവധി കഴിഞ്ഞ ഉപഗ്രഹത്തെ ഭൂമിയിലേക്ക് തിരികെയെത്തിക്കും; ശ്രമകരമായ ദൗത്യവുമായി ഐ.എസ്.ആര്‍.ഒ

 




ബംഗളൂരു: ഡികമ്മീഷന്‍ ചെയ്ത ലോ എര്‍ത്ത് ഓര്‍ബിറ്റ് ഉപഗ്രഹമായ മേഘ ട്രോപിക്-1നെ (എംടി1) ഭൂമിയിലേക്ക് തിരികെയെത്തിക്കാനുള്ള ശ്രമകരമായ ദൗത്യവുമായി ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച്‌ ഓര്‍ഗനൈസേഷന്‍ (ഐ.എസ്.ആര്‍.ഒ).


മാര്‍ച്ച്‌ ഏഴിന് ശാന്തസമുദ്രത്തിലെ ജനവാസമില്ലാത്ത മേഖലയിലേക്കാണ് ഉപഗ്രഹത്തെ തിരികെയിറക്കുകയെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു.

ഉഷ്ണമേഖലാ കാലാവസ്ഥയ്ക്കും കാലാവസ്ഥാ പഠനത്തിനുമായി ഐ.എസ്.ആര്‍.ഒയുടെയും ഫ്രഞ്ച് ബഹിരാകാശ ഏജന്‍സിയായ സി.എന്‍.ഇ.എസിന്റെയും സംയുക്ത ഉപഗ്രഹ സംരംഭമായി 2011 ഒക്ടോബര്‍ 12 നാണ് എംടി1 വിക്ഷേപിച്ചത്. ഉപഗ്രഹ ദൗത്യം മൂന്ന് വര്‍ഷമായിരുന്നെങ്കിലും ഏകദേശം 1000 കിലോഗ്രാം ഭാരമുള്ള എംടി1 ഭ്രമണപഥത്തില്‍ 10 വര്‍ഷത്തിലേറെയായി കാലാവസ്ഥാ വിവരങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. 100 വര്‍ഷത്തിലേറെ ഓര്‍ബിറ്റല്‍ ലൈഫ് ഇതിന് കണക്കാക്കുന്നുണ്ട്.


125 കി.ഗ്രാം ഇന്ധനം എംടി1ല്‍ ശേഷിക്കുന്നുണ്ട്. നിയന്ത്രിതമായ തിരിച്ചിറക്കല്‍ നടത്താന്‍ ഈ ഇന്ധനം ഉപയോഗിക്കാമെന്നാണ് കണക്കുകൂട്ടല്‍. വളരെ താഴ്ന്ന ഭ്രമണപഥത്തിലേക്ക് ഉപഗ്രഹത്തെ കൊണ്ടുവന്നശേഷമായിരിക്കും തിരിച്ചിറക്കല്‍ നടത്തുക.


പസഫിക് സമുദ്രത്തില്‍ 5 ഡിഗ്രി തെക്ക് മുതല്‍ 14 ഡിഗ്രി തെക്ക് അക്ഷാംശത്തിനും 119 ഡിഗ്രി പടിഞ്ഞാറ് മുതല്‍ 100 ഡിഗ്രി പടിഞ്ഞാറ് രേഖാംശത്തിനും ഇടയിലുള്ള ജനവാസമില്ലാത്ത പ്രദേശമാണ് എംടി1 ന്റെ റീ-എന്‍ട്രി സോണായി തിരഞ്ഞെടുത്തിരിക്കുന്നത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe