Type Here to Get Search Results !

പത്ത് വർഷം മുൻപ് മൂത്ത മകന്റെ മരണം; 2 ദിവസം മുൻപ് ഇളയകുട്ടിയും, നോവായി ലിജയും ബെന്നും;




ഇടുക്കി: പത്തു വർഷം മുമ്പത്തെ മുത്ത മകന്റെയും രണ്ടു ദിവസം മുമ്പ് ഇളയ മകന്റെയും വേർപാടിന്റെ ആത്മസംഘർഷത്തിനൊടുവിൽ ഏഴു വയസുകാരൻ മകനൊപ്പം അമ്മയും യാത്രയായി. ദുഃഖം താങ്ങാനാവാതെ ബന്ധുക്കളും നാട്ടുകാരും. ഉപ്പുതറ കൈതപ്പതാലിൽ നവജാത ശിശു മരിച്ചതിനു പിന്നാലെ അമ്മയേയും മകനേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവമാണ് നാടിനെ ഒന്നാകെ കണ്ണീരിലാഴ്ത്തിയത്. തിടന്നാട് കുമ്മണ്ണു പറമ്പിൽ ടോമിയുടെ ഭാര്യ ലിജ ടോം, മകൻ ബെൻ ടോം (ഏഴ് ) എന്നിവരെയാണ് കൈതപ്പതാലിലെ ലിജയുടെ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വ്യാഴാഴ്ച രാവിലെ 5.30 ഓടെയാണ് സംഭവം. തൊടുപുഴ ആലക്കോട് സർവീസ് സഹകരണ ബാങ്കിൽ മാനേജരായ ലിജ മൂന്നാമത്തെ പ്രസവത്തിനാണ് മൂന്നു മാസം മുൻപ് കൈതപ്പതാലിലെ സ്വന്തം വീട്ടിൽ എത്തിയത്. ലിജയുടെ മൂത്ത മകൻ ജോർജ് ടോം ജന്മനായുള്ള അസുഖത്തെ തുടർന്ന് 10 വർഷം മുൻപ് മരിച്ചിരുന്നു. രണ്ടാമത്തെ മകൻ ബെൻ ടോമും ലിജയോടൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ മാസം മുന്നാമത്തെ കുട്ടി ജനിച്ചു. 28 ദിവസം മാത്രം പ്രായമായ മൂന്നാമത്തെ കുട്ടി ചൊവാഴ്ച മരിച്ചു. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയുടെ മരണാനന്തര ചടങ്ങുകൾ അവസാനിച്ചതിന്റെ പിറ്റേന്ന് രാവിലെയാണ് ലിജയുടെയും ഏഴ് വയസുകാരൻ ബെന്നിന്റെയും വേർപാട്.


കുഞ്ഞിന്റെ വേർപാടിനെ തുടർന്ന് കടുത്ത മനോവിഷമത്തിലായിരുന്നു ലിജ. ആദ്യ മകന്റെ മരണത്തിന് ശേഷം 3 വർഷങ്ങൾക്ക് ശേഷമാണ് രണ്ടാമത്തെ മകൻ ബെന്നിന്റെ ജനനം. ബെന്നിന് 7 വയസുള്ളപ്പോഴാണ് മൂന്നാമത്തെ കുട്ടി ജനിക്കുന്നത്. ഏറെ സന്തോഷത്തിലായിരുന്നു കുടുംബം. എന്നാൽ കണ്ടുകൊതി തീരും മുമ്പേ കുഞ്ഞിനേയും വിധി കവർന്നെടുത്തു. അപ്രതീക്ഷിതമായുണ്ടായ വിയോഗം ലിജയെ മാനസികമായി തളർത്തുകയായിരുന്നു. വളരെ നല്ല രീതിയിലുള്ള പെരുമാറ്റവും, സൗമ്യമായ സ്വഭാവവുമായിരുന്ന ലിജയുടെതെന്ന് ആലക്കോടുകാർ പറയുന്നു. തിടനാട് കുമ്മണ്ണുപ്പിൽ ടോമിയാണ് ലിജയുടെ ഭർത്താവ്.

ബുധനാഴ്ച രാത്രി അമ്മയോടൊപ്പമാണ് ലിജയും മകനും ഉറങ്ങിയത്. വ്യാഴാഴ്ച രാവിലെ ആറു മണിയോടെ വീട്ടുകാർ പള്ളിയിൽ പോകാൻ ഒരുങ്ങുന്നതിനിടെ കിണറ്റിൽ എന്തോ വീഴുന്ന ശബ്ദം കേട്ടു. തുടർന്നു നടത്തിയ തിരച്ചിലിൽ ലിജയേയും മകനേയും 40 അടി താഴ്ചയുള്ള മിണറിനുള്ളിൽ കണ്ടെത്തി. വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഫയർ ഫോഴ്സും പോലീസും സ്ഥലത്തെത്തി ഏഴരയോടെ ഇവരെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആദ്യത്തെ കുട്ടി മരിച്ചതിലുള്ള മനോവിഷമത്തിനിടെ മൂന്നാമത്തെ കുട്ടിയും മരിച്ചതിന്റെ മാനസിക സംഘർഷമാണ് ലിജയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. ലിജയുടെ ഭർത്താവ് ടോം പാലായിൽ ജ്വലറിയിലെ ജീവനക്കാരനാണ്. കൈതപ്പതാൽ കിണറ്റുകര ജോസഫിന്റെയും , ലൗലിയുടേയും മകളാണ്. 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe