Type Here to Get Search Results !

പ്രസവത്തിനിടെ യുവതി മരിച്ചു





അകത്തേത്തറ ധോണി പാപ്പാടി ശ്രീവത്സത്തില്‍ സിജിലിന്‍റെ ഭാര്യ വിനീഷയാണ് (30) മരിച്ചത്. പ്രസവത്തിനായി വെള്ളിയാഴ്ചയാണ് പാലക്കാട് നഗരത്തിലെ സ്വകാര്യ ആശുപത്രയില്‍ പ്രവേശിപ്പിച്ചത്.


ശനിയാഴ്ച ഉച്ചയോടെ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയെങ്കിലും കുഞ്ഞിന് ശ്വസന പ്രശ്ങ്ങളുണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശപ്രകാരം കൂടുതല്‍ സൗകര്യമുള്ള നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടയില്‍ യുവതിയുടെ ആരോഗ്യനില മോശമായി.


രക്തസമ്മര്‍ദം കുറഞ്ഞതിനെ തുടര്‍ന്ന് യുവതിയെ നഗരത്തിലെ തന്നെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ശനിയാഴ്ച വൈകീട്ട് നാലോടെ മരിച്ചു. കുട്ടി തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്.


ചികിത്സ പിഴവുണ്ടെന്ന് യുവതിയുടെ ബന്ധുക്കള്‍ പരാതിപ്പെട്ടു. പാപ്പാടി വത്സന്‍റേയും ബിജിയുടേയും മകളാണ് വിനീഷ. സിജിനും വിനീഷയും ഗള്‍ഫില്‍ നിന്ന് രണ്ടു മാസം മുമ്ബ് നാട്ടിലെത്തിയതാണ്. ചാലക്കുടി സ്വദേശിയാണ് സിജിന്‍.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe