ഇടുക്കി: വിവാഹാഭ്യര്‍ഥനയുമായി വീട്ടിലെത്തിയ യുവാവ് പെണ്‍കുട്ടി വീട്ടിലില്ലെന്ന് പറഞ്ഞ പിതാവിനെ മര്‍ദിച്ചു.
പെണ്ണുകാണാന്‍ കുറച്ചു ദിവസം മുന്‍പ് മണക്കാട് സ്വദേശിനിയായ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ യുവാവാണ് അക്രമിച്ചത്. എന്നാല്‍ പെണ്‍കുട്ടി ഈസമയം വീട്ടിലുണ്ടായിരുന്നില്ല. ഇതോടെ ബെംഗളൂരുവില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ വീഡിയോകോള്‍ ചെയ്തുതരണമെന്ന് യുവാവ് നിര്‍ബന്ധംപിടിച്ചു.
വീട്ടുകാര്‍ ഇതിന് തയ്യാറായില്ല. ഇതോടെ പെണ്‍കുട്ടിയുടെ അനുജത്തിയെ കാണണമെന്നും അനുജത്തിയെ വിവാഹം കഴിച്ച് നല്കണമെന്നുമായി യുവാവിന്റെ ആവശ്യം. ഇതും പറ്റില്ലെന്ന് പറഞ്ഞതോടെ യുവാവ് വഴക്കുണ്ടാക്കിയെന്നും ഇതിനിടെ പെണ്‍കുട്ടിയുടെ പിതാവിനെ മര്‍ദിച്ചെന്നുമാണ് ആരോപണം. പരിക്കേറ്റ പെണ്‍കുട്ടിയുടെ പിതാവ് ആശുപത്രിയിലാണ്.