Type Here to Get Search Results !

'ഞങ്ങള്‍ പെണ്‍കുട്ടികളോട് സംസാരിക്കുമ്ബോള്‍ തനിക്കെന്താ അസുഖം'?: പ്രിന്‍സിപ്പലിന്‍്റെ മൂക്കിന്റെ പാലം തകര്‍ത്ത് വിദ്യാര്‍ത്ഥികള്‍




തിരുവനന്തപുരം: പെണ്‍കുട്ടികളെ ശല്യം ചെയ്തവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയ പ്രിന്‍സിപ്പലിനെ മര്‍ദ്ദിച്ച്‌ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍.


തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര ധനുവച്ചപുരം പാര്‍ക്ക് ജംഗ്ഷനിലെ പ്രതിഭ ട്യുട്ടോറിയല്‍ കോളേജിലാണ് സംഭവം. പാരലല്‍ കോമജിലെത്തുന്ന പെണ്‍കുട്ടികളെ എന്നും ശല്യം ചെയ്യുന്ന പുറത്തു നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ആണ് കോളേജ് പ്രിന്‍സിപ്പല്‍ രാജനെ മര്‍ദ്ദിച്ചത്.


മര്‍ദ്ദനത്തില്‍ പ്രിന്‍സിപ്പലിന്‍്റെ മൂക്കിന്‍്റെ പാലം തകര്‍ന്നു. തന്നെ മര്‍ദ്ദിച്ച പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ അധ്യാപകന്‍ പരാതി നല്‍കിയിരിക്കുകയാണ്. പഠിക്കാനെത്തുന്ന പെണ്‍കുട്ടികളെ വളരെ നാളുകളായി രണ്ടു പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ശല്യം ചെയ്ത് വരികയായിരുന്നു. പെണ്‍കുട്ടികളും അധ്യാപകര്‍ക്ക് പരാതി നല്‍കി. പലതവണ താക്കീത് ചെയ്തെങ്കിലും അവര്‍ പിന്മാറാന്‍ തയ്യാറായില്ല.



പെണ്‍കുട്ടികളും അധ്യാപകരും രക്ഷിതാക്കളും പരാതി നല്‍കിയതോടെ, വിഷയം ട്യൂട്ടോറിയല്‍ കോളേജിലെ പ്രഥമ അധ്യാപകനായ വിക്രമന് മുന്നിലെത്തി. കഴിഞ്ഞദിവസം വിദ്യാര്‍ത്ഥിനികളെ ശല്യം ചെയ്യാന്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ എത്തിയപ്പോള്‍ പ്രിന്‍സിപ്പല്‍ അവര്‍ക്ക് താക്കീത് നല്‍കിയിരുന്നു. തുടര്‍ന്ന് ഇവര്‍ വിക്രമാനുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. ഞങ്ങള്‍ പെണ്‍കുട്ടികളോട് സംസാരിക്കുമ്ബോള്‍ തനിക്കെന്താ ഇത്ര അസുഖം എന്ന് ചോദിച്ച വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ മര്‍ദ്ദിക്കുകയായിരുന്നു. തനിക്കു നേരേ നടന്നത് ക്രൂരമായ ആക്രമണമായിരുന്നു എന്ന് പ്രിന്‍സിപ്പല്‍ പൊലീസിനോടു പറഞ്ഞു. പ്രിന്‍സിപ്പല്‍ വിക്രമന്‍ നെയ്യാറ്റിന്‍കര ജനറല്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുകയാണ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe