അടിച്ച് ഫിറ്റായി അനീഷും ഭാര്യ അഞ്ജലിയും പട്ടാപ്പകല്‍ നടുറോഡില്‍ നടത്തിയത് സിനിമയെ വെല്ലും രംഗങ്ങള്‍, പൊലീസും നാട്ടുകാരും 'ക്ഷ' വരച്ചു
News DeskMay 07, 2023
0
തൊടുപുഴ: മദ്യലഹരിയില്‍ നടുറോഡില്‍ ഭര്‍ത്താവും ഭാര്യയും ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് 20 മിനിട്ടോളം ഗതാഗതം സ്തംഭിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ മങ്ങാട്ടുകവല- വെങ്ങല്ലൂര്‍ നാലുവരി പാതയില്‍ നിന്ന് ഏഴല്ലൂരിലേക്ക് പോകുന്ന റോഡിലായിരുന്നു സംഭവം.
ഉപ്പുതറ വലയത്ത് വീട്ടില്‍ അനീഷ് (34), ഭാര്യ അഞ്ജലി (34) എന്നിവരാണ് റോഡരികില്‍ പിക്കപ്പ് വാന്‍ നിറുത്തിയിട്ട ശേഷം വഴക്കിട്ടത്.
ഗതാഗത തടസമുണ്ടായതിനെ തുടര്‍ന്ന് തൊടുപുഴ പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്ത ശേഷം ആള്‍ജാമ്യത്തില്‍ വിട്ടയച്ചു.