ഇടുക്കി തൊടുപുഴയില്‍ എടിഎം കൗണ്ടര്‍ കുത്തിപ്പൊളിച്ച് മോഷണം നടത്താന്‍ ശ്രമം. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ കരിമണ്ണൂര്‍ ടൗണിലെ എടിഎം കൗണ്ടറിലാണ് മോഷ്ണം ശ്രമം നടന്നത്.
ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മോഷ്ടാക്കള്‍ ആയുധങ്ങള്‍ ഉപയോഗിച്ച് എടിഎം കൗണ്ടര്‍ കുത്തിപ്പൊളിച്ച് മോഷ്ടിക്കാന്‍ ശ്രമിച്ചത്.
എടിഎം പൊളിച്ചെങ്കിലും പണം കൈക്കലാക്കാന്‍ മോഷ്ടാക്കള്‍ക്ക് സാധിച്ചില്ല. മോഷ്ടാക്കളുടെ ദൃശ്യം എടിഎമ്മിലെ സിസിടിവിയില്‍ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളാണ് മോഷ്ണ ശ്രമത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.
ആയുധങ്ങള്‍ ഉപയോഗിച്ച് ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ കൗണ്ടര്‍ പൊളിച്ചെങ്കിലും കാഷ് ട്രേയിലിരുന്ന പണം എടുക്കാനാകാതെ വന്നതോടെ മോഷ്ടാക്കള്‍ തിരികെ മടങ്ങുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.