Type Here to Get Search Results !

മനസാക്ഷിയുണ്ടെങ്കില്‍ അവധി താ; കോട്ടയം കളക്ടര്‍ക്ക് വിരുതന്മാരുടെ അവധിക്കപേക്ഷ




കനത്ത മഴയെ തുടര്‍ന്ന് എറണാകുളം, കാസര്‍ഗോഡ് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കോട്ടയം കളക്ടറുടെ ഫേസ്ബുക്ക് പേജില്‍ അവധി അഭ്യര്‍ഥിച്ച്‌ വിരുതൻമാരുടെ ദീനരോദനം.



കളക്ടറുടെ കമന്‍റ് ബോക്സ് നിറയെ അവധി ആവശ്യപ്പെട്ടുള്ള അഭ്യര്‍ഥനകളാണ്. 


ഒരാളുടെ ആവശ്യം കുറച്ച്‌ മനസാക്ഷിയുണ്ടെങ്കില്‍ അവധി താ, ഇവിടെ പാലമെല്ലാം മുങ്ങിയെന്നാണ്. മേവള്ളൂര്‍‌ക്കാരന്‍റെ ആധി മൂവാറ്റുപുഴ ആറ് കവിഞ്ഞൊഴുകുന്നതാണ്. 


മൂവാറ്റുപുഴ ആറ് നിറഞ്ഞൊഴുകുകയാണ്. മിക്കവീടുകളിലും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പനിയാണ്. പുഴയ്ക്ക് അക്കരെ എറണാകുളം ജില്ലയില്‍ അവധി പ്രഖ്യാപിച്ചു. മഴക്കെടുതി പുഴയ്ക്ക് അക്കരെയും ഇക്കരെയും ഒരുപോലെയാണ്. ഹൈസ്കൂളിനെങ്കിലും നാളെ അവധി കൊടുത്തുകൂടെ മേഡം. ദയവായി അവധി തരൂ- മേവള്ളൂര്‍ക്കാരൻ കരച്ചിലിന്‍റെ വക്കിലാണ്. 


മറ്റൊരു വിരുതൻ പറയുന്നത് നാളെ പരീക്ഷയാണ്. അവധി തരുമോ? ഒന്നും പഠിച്ചിട്ടില്ല എന്നാണ്. രാവിലെ ഒൻപതിന് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കരുതേ... ഉണ്ടെങ്കില്‍ രാത്രിയില്‍ തന്നെ പ്രഖ്യാപിക്കണേയെന്നാണ് മറ്റൊരാളുടെ ആവശ്യം. ഇത്തരത്തില്‍ രസകരമായ അവധിക്കപേക്ഷയാണ് കളക്ടറുടെ കമന്‍റ് ബോക്സ് നിറയെ.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe