Type Here to Get Search Results !

മീൻമൂട്ടി വെള്ളച്ചാട്ടം കാണാനെത്തിയവർ കുടുങ്ങി കിടക്കുന്നു, വനത്തിനുള്ളിൽ ശക്തമായ മഴയെന്ന് റിപ്പോർട്ട്




വിതുര കല്ലാർ - മീൻമൂട്ടിയിൽ വിനോദ സഞ്ചാരികൾ കുടുങ്ങി കിടക്കുന്നു. മീൻമൂട്ടി വെള്ളച്ചാട്ടം കാണാൻ വന്നവരാണ് കുടുങ്ങി കിടക്കുന്നത്. മീൻ മൂട്ടി വനത്തിൽ നിന്നും ഒഴുകി വരുന്ന ചെറിയ തോടുനിറഞ്ഞ് വെള്ളം പോകുന്നു. തോടിന്റെ മറുകരയിൽ നിരവധി വിനോദ സഞ്ചാരികൾ കുടുങ്ങി കിടക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.


സമീപത്തെ നാട്ടുകാരും ഗാർഡുകളും ചേർന്ന് ഇവരെ രക്ഷപ്പെട്ടുത്താനുള്ള ശ്രമം നടക്കുന്നുണ്ട്. 20 ഓളം വാഹനങ്ങൾ കുടുങ്ങി കിടക്കുന്നു എന്നാണ് വിവരം. വനത്തിനുള്ളിൽ ശക്തമായ മഴയുണ്ട്. അതാണ് ഈ തോട് നിറയാൻ കാരണം. കുറച്ച് കഴിയുമ്പോൾ ജലനിരപ്പ്കുറയും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.


വൈകുന്നേരം നാലുമണിയോടെയാണ് വെള്ളം കയറിയത്. പൊൻമുടി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ മഴയുണ്ട്. അതേസമയം തിരുവനന്തപുരം ജില്ലയിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെയുള്ള ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് മഞ്ഞ അലർട്ട് ആയിരിക്കുമെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചിട്ടുണ്ട്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe