Type Here to Get Search Results !

ഭാര്യയെയും നാല് കുഞ്ഞുങ്ങളെയും ഭര്‍ത്താവ് രാത്രി വീട്ടില്‍ നിന്ന് അടിച്ചിറക്കി

 



എടവണ്ണ : വണ്ടൂരിനടുത്ത് ഭാര്യയെയും 21 ദിവസം മാത്രം പ്രായമുളള ഇരട്ടക്കുഞ്ഞുങ്ങളടക്കം നാല് കുട്ടികളെയും മദ്യപിച്ചെത്തിയ ഭര്‍ത്താവ് രാത്രി വീട്ടില്‍ നിന്ന് അടിച്ചിറക്കിയതായി പരാതി. 50 വയസ് പ്രായമുള്ള ഭാര്യാമാതാവിനെയും ഇറക്കിവിട്ടു. സംഭവത്തില്‍ ചക്കാലപ്പറമ്ബ് സ്വദേശി ഷമീറിനെതിരെ വണ്ടൂര്‍ പൊലീസ് കേസെടുത്തു. സ്ഥിരം മദ്യപാനിയായ ഷമീര്‍ ഭാര്യയെയും കുട്ടികളെയും ഉപദ്രവിക്കുന്നത് പതിവായിരുന്നു.


ജൂണ്‍ 19ന് രാത്രി പത്തോടെ മദ്യപിച്ച്‌ വീട്ടിലെത്തിയ ഷമീര്‍ ഭാര്യയോട് വഴക്കിട്ട് ഇവരെ റോഡിലേക്കിറക്കി വിട്ടു. സമീപത്തെ സ്കൂളിന് സമീപം നിന്ന് കരയുകയായിരുന്ന ഇവരെ ആശാ പ്രവര്‍ത്തകരും വാര്‍ഡംഗം കെ.പി. ഭാസ്‌കരനും ചേര്‍ന്ന് തൊട്ടടുത്ത അംഗനവാടിയിലേക്ക് മാറ്റി.


21ന് മലപ്പുറം സ്‌നേഹിതയില്‍ എത്തിച്ചു. മദ്യപിച്ച്‌ ബഹളമുണ്ടാക്കുന്നത് സ്ഥിരമായതിനാല്‍ പലതവണ പൊലീസ് ഇടപെട്ടിരുന്നെന്ന് വണ്ടൂര്‍ സി.ഐ ദിനേശ് കോറോത്ത് പറഞ്ഞു. ഭാര്യയുടെ പരാതിയിലാണ് കേസ്. പ്രതി ഒളിവിലാണ്. വീട് പൂട്ടിക്കിടക്കുകയാണ്. കൊണ്ടോട്ടി സ്വദേശിയായ ഷമീര്‍ അഞ്ചുവര്‍ഷം മുമ്ബാണ് വണ്ടൂരില്‍ വീട് വാങ്ങിയത്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe