Type Here to Get Search Results !

കൊച്ചി മെട്രോ നാളെ മുതൽ പുനരാരംഭിക്കും

 


കൊച്ചിലോക്ഡൗൺ മൂലം സർവീസ് നിർത്തിവെച്ച കൊച്ചി മെട്രോ നാളെ മുതൽ വീണ്ടും ഓടി തുടങ്ങും. രാവിലെ എട്ട് മണിമുതൽ രാത്രി എട്ട് വരെയാണ് സർവ്വീസുണ്ടാവുക. 53 ദിവസങ്ങൾക്ക് ശേഷമാണ് കൊച്ചി മെട്രോ സർവീസ് പുനരാരംഭിക്കുന്നത്.


കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവർത്തനം. 10 മുതൽ 15 മിനിട്ട് വരെയുള്ള ഇടവേളകളിലാണ് സർവീസ്.  യാത്രക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച് സമയം പുനക്രമീകരിക്കും. ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹിചര്യത്തിൽ മെട്രോ സർവീസ് തുടങ്ങണമെന്നാവശ്യപ്പെട്ട് നിരവധി പേർ കെ.എം.ആർ.എല്ലിനെ സമീപിച്ചിരുന്നു. 

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe