Type Here to Get Search Results !

ആത്മഹത്യകള്‍ തുടര്‍ക്കഥയാകുന്നു: നെടുങ്കണ്ടത്ത് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

 




ഇടുക്കി : നെടുങ്കണ്ടത്ത് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. പത്തിനിപ്പാറ മാവോലില്‍ സന്തോഷ് (47) ആണ് കടക്കെണിയെ തുടര്‍ന്ന് മരിച്ചത്. സന്തോഷിനെ വീടിന് സമീപമുള്ള മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കടക്കെണി മൂലമാണ് കര്‍ഷകനായ സന്തോഷ് ആത്മഹത്യ ചെയ്തതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.


വായ്പയുടെ തിരിച്ചടവ് ആവശ്യപ്പെട്ട് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ നിരന്തരം ഭീഷണിപ്പെടുത്തിയതായും ഇതേ തുടര്‍ന്ന് സന്തോഷ് കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. കോവിഡ് വ്യാപനം മൂലം ഉണ്ടായ ലോക്ക്ഡൗണ്‍ പ്രതിസന്ധിയെ തുടര്‍ന്നാണ് വായ്പ തിരിച്ചടവ് മുടങ്ങിയത്. സംഭവത്തില്‍ കേസ് എടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു

തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ സ്പിരിറ്റ് വെട്ടിപ്പ്

ഇടുക്കി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം വൈകീട്ട് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഭാര്യ: ഗീത.മക്കള്‍: അരുണ്‍, ആതിര.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe