Type Here to Get Search Results !

രക്തത്തില്‍ കുളിച്ച നിലയില്‍ അമ്മയുടെ മൃതദേഹം: പാവകളെ കളിപ്പിച്ചുകൊണ്ട് പെണ്‍മക്കള്‍ അരികില്‍, ഞെട്ടലോടെ അയല്‍വാസികള്‍

 





ചെന്നൈ: വീടിനുള്ളില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ സ്ത്രീയുടെ മൃതദേഹം. തമിഴ്‌നാട് തിരുനെല്‍വേലിയിലെ പാളയംകോട്ടയിലാണ് സംഭവം. ഉഷ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള പെണ്‍മക്കള്‍ക്കൊപ്പം പാളയംകോട്ടയിലെ കെടിസി നഗറില്‍ താമസിക്കുകയായിരുന്നു ഉഷ


ഉഷയുടെ മൃതദേഹം കിടന്നതിന് സമീപത്തായി പാവകളെ കളിപ്പിച്ചു കൊണ്ടും ബിസ്കറ്റ് കഴിച്ചുകൊണ്ടും അവരുടെ പെണ്‍മക്കള്‍ ഇരിക്കുന്നുണ്ടായിരുന്നു. മാനസികാസ്വാസ്ഥ്യമുള്ള പെണ്‍മക്കള്‍ തന്നെയാണ് ഇവരുടെ കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം. വടി കൊണ്ട് അടിച്ചും കുത്തിയും തങ്ങളാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് പെണ്‍കുട്ടികളില്‍ ഒരാള്‍ വെളിപ്പെടുത്തിയെന്നാണ് സൂചന.


പബ്ജി കളിക്കാന്‍ അമ്മ അറിയാതെ മക്കള്‍ അക്കൗണ്ടില്‍നിന്നു പിന്‍വലിച്ചത് വന്‍ തുക


ചൊവ്വാഴ്ച, രാവിലെ മുതല്‍ വീട്ടിന് പുറത്തേയ്ക്ക് ഉഷയെ കാമ്ബത്തതിനാല്‍ അയക്കാര്‍ അന്വേഷിച്ചപ്പോള്‍ മക്കളില്‍ ഒരാള്‍ അമ്മ മരിച്ചുവെന്ന് പറയുകയായിരുന്നു. ഇത് കേട്ട് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു.
അന്വേഷണത്തിനായി സ്ഥലത്തെത്തിയ പൊലീസ് കണ്ടത് രക്തത്തില്‍ കുളിച്ച്‌ കട്ടിലില്‍ കിടക്കുന്ന ഉഷയുടെ മൃതദേഹവും അരികില്‍ പെണ്‍മക്കള്‍ പാവകളുമായി കളിക്കുന്നതുമായിരുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe