Type Here to Get Search Results !

ഇടുക്കി- വണ്ടിപ്പെരിയാറ്റില്‍ പോലീസ് രാജോ...

 




ഓട്ടോ ഡ്രൈവര്‍ കാക്കി യൂണിഫോം ധരിച്ചില്ല എന്ന കാരണത്തില്‍ പെറ്റി എഴുതിയ പോലീസിനോട് ഇപ്പോള്‍ കയ്യില്‍ പൈസ ഇല്ല കോടതിയില്‍ അടച്ചോളാം എന്ന് പറഞ്ഞ യുവാവിനോട് പറ്റില്ല ഇപ്പോള്‍ത്തന്നെ പണം അടക്കണം എന്ന് പറഞ്ഞ എസ് ഐയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട യുവാവിനെ പോലീസ് ബലമായി പിടിച്ചുകൊണ്ട് പോയി. പൊലീസിന്‍റെ കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തി എന്ന കള്ളക്കേസ് ചാര്‍ത്തി പാവം ഓട്ടോ ഡ്രൈവറെ റിമാണ്ട് ചെയ്തു. ഇതിനിടയില്‍ ഓട്ടോ ഡ്രൈവര്‍ യുവാവ് തന്നെ മര്‍ദ്ദിച്ചു എന്നും പറഞ്ഞു പോലീസ് ഡ്രൈവര്‍ ആശുപത്രിയില്‍ അഡ്മിറ്റ്‌ ആയി. 


എന്താണ് സംഭവിച്ചതെന്ന് ഈ വീഡിയോയിൽ വ്യക്തമാണ്.




യൂണിഫോമിലുള്ള പോലീസിനോട് തര്‍ക്കിച്ചു എന്നതിന്‍റെ പേരില്‍ ജോലി തടസ്സപ്പെടുത്തി എന്ന സെക്ഷന്‍ 353 വകുപ്പ് നില നിലനില്‍ക്കില്ലന്നും, കള്ളക്കേസ് എടുത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആറുമാസം മുന്‍പ്  ബഹു. കേരള ഹൈക്കോടതി ജസ്റ്റീസ്. പി വി കുഞ്ഞികൃഷ്ണന്‍ Crl MC No. 4911/2016 RENJITH Vs STATE OF KERALA എന്നാ കേസില്‍ ഉത്തരവിട്ടിരുന്നു. അറിഞ്ഞിട്ടുപോലും ഇല്ലാ എന്നുള്ള രീതിയിലാണ് പോലീസ് ഭാഷ്യം


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe