കോഴിക്കോട്: ചേവായൂരിൽ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ നിർത്തിയിട്ട ബസിൽ പീഡിപ്പിച്ചു. സംഭവത്തില്‍ കുന്നമംഗലം സ്വദേശികളായ ഗോപിഷ്, മുഹമ്മദ് ഷമീർ എന്നിവരെ പൊലീസ് പിടികൂടി.
വീട്ടുകാരുമായി വഴക്കുണ്ടാക്കി വീട് വിട്ടിറങ്ങിയ യുവതിയുമായി പ്രതികള്‍ പരിചയം സ്ഥാപിച്ചായിരുന്നു ക്രൂരത. യുവതിയോട് അടുപ്പം നടിച്ച് ചേവായൂർ കൊട്ടംപറമ്പ് എന്ന സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം യുവതിയെ ഓട്ടോ സ്റ്റാൻഡിൽ ഇറക്കിവിട്ടു. കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്.