Type Here to Get Search Results !

കോളേജ് വിദ്യാർത്ഥികൾ, ബസ് ജീവനക്കാർ, അതിഥി തൊഴിലാളികൾ- വാക്സീൻ മുൻഗണനാ വിഭാഗത്തിൽ

 


തിരുവനന്തപുരം: സംസ്ഥാനത്ത് കോളേജ് വിദ്യാർത്ഥികൾക്കും സ്വകാര്യ ബസ് ജീവനക്കാർക്കും അതിഥിത്തൊഴിലാളികൾക്കും മാനസിക വെല്ലുവിളി നേരിടുന്നവർക്കും വാക്സിനേഷനിൽ മുൻഗണന ലഭിക്കും. ഇക്കാര്യം വ്യക്തമാക്കി ആരോഗ്യവകുപ്പിന്‍റെ ഉത്തരവ് പുറത്തിറങ്ങി. 



18 മുതൽ 23 വരെ പ്രായമുള്ള വിദ്യാർത്ഥികൾക്കും വിദേശത്ത് പോകുന്ന വിദ്യാർത്ഥികൾക്കും വാക്സിനേഷനിൽ മുൻഗണനയുണ്ടാകും. അതേസമയം, ടിപിആർ കൂടിയ വടക്കൻ ജില്ലകളിലടക്കമുള്ള ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ആരോഗ്യമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തി. ലോക്ക്ഡൗൺ ഇളവുകൾ വേണോ, എങ്കിൽ എങ്ങനെ നടപ്പാക്കണമെന്ന കാര്യങ്ങളിൽ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർമാരുടെ യോഗം പുരോഗമിക്കുകയാണ്. മൂന്നരയ്ക്കാണ് യോഗം തുടങ്ങിയത്. 


വ്യാപനം കുറയാത്ത പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളുണ്ടാവില്ലെന്നാണ് വിവരം. പ്രാദേശികമായി ഇളവുകൾ തീരുമാനിക്കാനുള്ള ടിപിആർ മാനദണ്ഡം കർശനമാക്കിയേക്കും. 18-ന് മുകളിൽ ടിപിആർ ഉള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ എന്നത് 15 ശതമാനം എന്നാക്കിയേക്കും. 



അതിനിടെ വ്യാപനം കൂടിയ വടക്കൻ ജില്ലകളിൽ ടിപിആർ കുറക്കാൻ അടിയന്തിര നടപടികൾക്ക് ആരോഗ്യമന്ത്രി നിർദേശം നൽകി.  തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർഗോഡ്  ജില്ലകളിലെ ഉദ്യോഗസ്ഥരുമായി യോഗം ചേർന്ന ശേഷമാണ് തീരുമാനം. ഇവിടങ്ങളിൽ പരിശോധന കൂട്ടും. ക്വാറന്‍റീൻ, സമ്പർക്ക പട്ടിക കണ്ടെത്തൽ എന്നിവ കർശനമാക്കും. 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

ads

Post Ad

Hollywood Movies

Youtube Channel Image
Info Kerala News Subscribe For More NewsVideos
Subscribe